പാക്കിസ്ഥാനില്‍ 28 വർഷം ജയിലില്‍ കഴിഞ്ഞ കുല്‍ദീപ് ഒടുവില്‍ കേന്ദ്രസർക്കാരിന്റെ ഇടപെടലിൽ ഇന്ത്യൻ മണ്ണിൽ മടങ്ങിയെത്തി; ആരതി ഉഴിഞ്ഞ് സ്വീകരിച്ച് സഹോദരി

28 വർഷത്തോളം പാകിസ്ഥാനിലെ ജയിലില്‍ തടവിൽ കഴിഞ്ഞിരുന്ന കുൽദീപ് യാദവ് ഒടുവിൽ ഇന്ത്യയിൽ മടങ്ങിയെത്തി. ഇന്ത്യൻ ചാരൻ ആണെന്ന് ആരോപിച്ചാണ് ഇയാളെ രണ്ടര പതിറ്റാണ്ടിൽ അധികമായി പാകിസ്ഥാൻ ജയിലിൽ പാർപ്പിച്ചിരുന്നത്. ഇദ്ദേഹം തിരികെ ഗുജറാത്തിൽ ഉള്ള വീട്ടിൽ എത്തിയപ്പോൾ ആദ്യം ആർക്കും അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വളരെ വര്‍ഷങ്ങള്‍ക്ക് മുന്പ് നാട് പാകിസ്താനില്‍ ജോലിക്കു പോയ സഹോദരന്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹത്തെ സഹോദരി രേഖ ആരതി ഉഴിഞ്ഞാണ്  സ്വീകരിച്ചത്.

പാക്കിസ്ഥാനില്‍ 28 വർഷം ജയിലില്‍ കഴിഞ്ഞ കുല്‍ദീപ് ഒടുവില്‍ കേന്ദ്രസർക്കാരിന്റെ ഇടപെടലിൽ ഇന്ത്യൻ മണ്ണിൽ മടങ്ങിയെത്തി; ആരതി ഉഴിഞ്ഞ് സ്വീകരിച്ച് സഹോദരി 1

31 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് കുല്‍ദീപ് ജോലിക്ക് വേണ്ടി പാകിസ്ഥാനിലേക്ക് പോകുന്നത്. രണ്ടു വർഷം ജോലി ചെയ്തതിനു ശേഷം തിരികെ വരാൻ ഒരുങ്ങുന്നതിനിടയാണ് അദ്ദേഹത്തെ പാകിസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ചാരനാണെന്ന് ആരോപിച്ച് അദ്ദേഹത്തെ പാകിസ്ഥാൻ കോടതി ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിച്ചു. തുടർന്ന് നീണ്ട 28 വർഷം അദ്ദേഹം പാകിസ്ഥാനിലെ കോഡ് ലക്‌പത് ജയിലിൽ കഴിഞ്ഞു. നീണ്ട ജയില്‍ വസത്തിന് ശേഷം പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇദേഹത്തെ വെറുതെ വിട്ടത് . ഉടൻ തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് തിരികെ പോരുക ആയിരുന്നു. ജോലിക്ക് പോയ തന്‍റെ സഹോദരനെക്കുറിച്ച് ഒരു വിവരവും സഹോദരി രേഖക്ക് ലഭിച്ചിരുന്നില്ല.

പാക്കിസ്ഥാനില്‍ 28 വർഷം ജയിലില്‍ കഴിഞ്ഞ കുല്‍ദീപ് ഒടുവില്‍ കേന്ദ്രസർക്കാരിന്റെ ഇടപെടലിൽ ഇന്ത്യൻ മണ്ണിൽ മടങ്ങിയെത്തി; ആരതി ഉഴിഞ്ഞ് സ്വീകരിച്ച് സഹോദരി 2

 പാകിസ്ഥാൻ കോടതിയുടെ ഉത്തരവ് ലഭിച്ചിട്ടും മോചനം അത്ര എളുപ്പം ഉള്ളതായിരുന്നില്ല എന്ന് കുൽദീപ് പറയുന്നു. ഇന്ത്യാ ഗവൺമെന്റ് ഇടപെട്ടത് മൂലമാണ് തന്നെ ഇപ്പോൾ വെറുതെ വിട്ടത്. ജയിൽ മോചിതനായ കുൽദീവ് വാഗ അതിർത്തിയിൽ എത്തി അവിടെനിന്നും സൈന്യമാണ് അദ്ദേഹത്തെ സ്വീകരിച്ച് വീട്ടിലേക്ക് മടക്കി കൊണ്ടുവന്നത്.

Exit mobile version