ജാതീയത മറനീക്കി പുറത്തു വരുന്ന ചില സംഭവങ്ങൾ ഈ പരിഷ്കൃത സമൂഹത്തിനിടയിലും കണ്ടു വരാറുണ്ട് എന്നത് ഏറെ ദുഃഖകരമായ യധാര്‍ഥ്യമാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്താൽ ഡെലിവറിക്കായി മുസ്ലിം മതത്തിൽ പെട്ട ആളെ അയക്കരുതെന്ന് സ്വിഗ്ഗിയോട് അഭ്യർത്ഥിച്ചുകൊണ്ട് പുറത്തുവന്ന സ്ക്രീൻഷോട്ട്. ഒരു ഹൈദരാബാദ് സ്വദേശിയാണ് പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയോട് ഇത്തരം ഒരു ആവശ്യം അറിയിച്ചത്.
ഇതിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമത്തിൽ വലിയ തോതിലുള്ള വിമർശനമാണ് ഇയാള്‍ക്കെതിരെ ഉയർന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് തൃണമൂൽ നേതാവും എംപിയുമായ മഹുവ മൊയ്‌ത്ര. ഇത്തരക്കാരായ ആളുകളുടെ പേരുകൾ രഹസ്യമാക്കി വയ്ക്കാതെ പരസ്യമാക്കണമെന്നും എത്രയും വേഗം ഇവരെ ഇവരെ കരിം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എംപി നിലപാടെടുക്കുന്നു. ഇവർക്കെതിരെ പരാതി നൽകാനും ഇവർ പ്രമുഖ ഭക്ഷണ വിതരണ കമ്പനിയോട് ആവശ്യപ്പെട്ടു.
ഈ രീതിയില്‍ ഉള്ള വിദ്വേഷകരവും മതം മൂലം അന്ധത ബാധിച്ചതുമായ ചിന്തകൾ ഇന്ന് സമൂഹത്തിൽ വ്യാപകമാവുകയാണ്. ഇത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. നേരത്തെ പലരും വളരെ രഹസ്യമാക്കി വെച്ചിരുന്ന അവരുടെ ഇത്തരത്തിലുള്ള ചിന്തകള്‍ ഇപ്പോള്‍ ഭൂരിപക്ഷ വാദത്തിന്റെ പേരിൽ പരസ്യമാക്കുന്നത് കാണുമ്പോൾ വല്ലാതെ സങ്കടം തോന്നുന്നുണ്ടെന്നും അവര്‍ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.
മുസ്ലിം ഡെലിവറി ബോയ് വേണ്ടെന്ന് ആവശ്യപ്പെട്ട സ്ക്രീൻഷോട്ട് പ്രചരിച്ചതോടെ ഈ അജ്ഞാതനായ വ്യക്തിക്കെതിരെ വിമർശനം വ്യാപകമാവുകയാണ്. ഇത് ആരാണെന്ന് പരസ്യമാക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.