ആളുകളെ കുടുക്കാന്‍ 11 മാസത്തെ കരാറിൽ വീട് വാടകയ്ക്ക് എടുത്തു; വ്യാജ F B പ്രൊഫൈലുകള്‍ ഉണ്ടാക്കി; ഫിൽറ്ററിട്ട് ഹണി ട്രാപ്പ് നടത്തിയ കപ്പിൾസ് ഇതിനായി നടത്തിയത് വൻ ഗൂഢാലോചന

കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലടക്കം വലിയ ചർച്ചയായി മാറിയ ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത് റോഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി.

honey trap 3
ആളുകളെ കുടുക്കാന്‍ 11 മാസത്തെ കരാറിൽ വീട് വാടകയ്ക്ക് എടുത്തു; വ്യാജ F B പ്രൊഫൈലുകള്‍ ഉണ്ടാക്കി; ഫിൽറ്ററിട്ട് ഹണി ട്രാപ്പ് നടത്തിയ കപ്പിൾസ് ഇതിനായി നടത്തിയത് വൻ ഗൂഢാലോചന 1

കൊല്ലം സ്വദേശി ആയ ദേവൂവും ഇവരുടെ ഭർത്താവ് ഗോകുൽ ദീപ് മറ്റ് സംഘാംഗങ്ങളായ ശരത്ത് , ജിഷ്ണു , വിജയ് , അജിത് എന്നിവരാണ് നേരത്തെ പോലീസ് പിടിയിലായത്.

 ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ കുടുക്കി പണം തട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പോലീസിന്‍റെ പിടിയില്‍ ആകുന്നത്. ഫീനിക്സ് കപ്പിൾസ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഇവർക്ക് നിരവധി ആരാധകരുണ്ട്. 61000 ഫോളോവെഴ്സാണ് ഇവര്‍ക്ക് ഇന്സ്ടഗ്രാമില്‍ ഉള്ളത്.  ഇത് ഉപയോഗപ്പെടുത്തിയാണ്  ഇവർ തേൻ കെണി ഒരുക്കുന്നത്. കൂടാതെ ഇവര്‍ സമൂഹ മാധ്യമത്തിൽ വ്യാജ പ്രൊഫൈലുകളും ഈ ദമ്പതികള്‍   ഉണ്ടാക്കിയിട്ടുണ്ട്.

devu gokul deep honey trap 31
ആളുകളെ കുടുക്കാന്‍ 11 മാസത്തെ കരാറിൽ വീട് വാടകയ്ക്ക് എടുത്തു; വ്യാജ F B പ്രൊഫൈലുകള്‍ ഉണ്ടാക്കി; ഫിൽറ്ററിട്ട് ഹണി ട്രാപ്പ് നടത്തിയ കപ്പിൾസ് ഇതിനായി നടത്തിയത് വൻ ഗൂഢാലോചന 2

ഹണി ട്രാപ്പ് നടത്തുക എന്ന ഉദേശത്തോട് കൂടി മാത്രം ഇവര്‍ 11 മാസത്തെ  കരാറിൽ ഒരു വീട് പാലക്കാട് വാടകയ്ക്ക് എടുത്തിരുന്നു. ഇവിടേക്ക് വ്യവസായിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെയെത്തിയ  വ്യവസായിയുടെ മാല ഫോൺ പണം വാഹനം എന്നിവ പ്രതികൾകൈക്കലാക്കി. പിന്നീട് ഇയാളെ കൊടുങ്ങല്ലൂർ ഉള്ള ഫ്ലാറ്റിൽ കൊണ്ടു പോകനായിരുന്നു പ്ലാന്‍. എന്നാല്‍ യാത്രാമദ്ധ്യേ മൂത്രമൊഴിക്കണമെന്ന് പറഞ്ഞു വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ  ഇയാൾ ഓടി രക്ഷപെടുക ആയിരുന്നു. പിന്നീട് ഇദ്ദേഹം പാലക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു. ഇതോടെ ഒത്തുതീർപ്പുമായി പ്രതികൾ എത്തിയെങ്കിലും വ്യവസായി അതിന് തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button