ആറു വർഷത്തെ പ്രണയം,  ഒടുവിൽ കാമുകനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അവള്‍ തകര്‍ന്നുപോയി; ആ രഹസ്യം കാമുകനോട് പറയാനും പറയാതിരിക്കാനും കഴിയില്ല

കഴിഞ്ഞ ദിവസം ഒരു ഡല്‍ഹി സ്വദേശിയായ യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടി. കാമുകനെ കുറിച്ചും പ്രണയത്തെക്കുറിച്ചും ആണ് ഈ കുറിപ്പിൽ പറയുന്നത്. വിവാഹം കഴിക്കാനിരുന്ന തന്റെ കാമുകനെ കുറിച്ച് കൂടുതല് അന്വേഷിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് യുവതി പറയുന്നു.

ആറു വർഷത്തെ പ്രണയം,  ഒടുവിൽ കാമുകനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അവള്‍ തകര്‍ന്നുപോയി; ആ രഹസ്യം കാമുകനോട് പറയാനും പറയാതിരിക്കാനും കഴിയില്ല 1

ആറു വർഷത്തോളം ഒരു യുവാവിനെ പ്രണയിച്ചതിനെ കുറിച്ചാണ് യുവതി കുറിപ്പില്‍ പറയുന്നത്. വിവാഹത്തിന് മുമ്പ് ഇരുവരും ലിവിംഗ് ടൂഗതര്‍ റിലേഷനില്‍ ആയിരുന്നു. എന്നാൽ തന്റെ കാമുകനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ യുവതി  ശരിക്കും ഞെട്ടിപ്പോയി.  ഇത്ര വർഷക്കാലം മനസ്സും ശരീരവും പങ്ക് വച്ച് ജീവനു തുല്യം സ്നേഹിച്ച കാമുകൻ തന്റെ സ്വന്തം സഹോദരനായിരുന്നു എന്ന സത്യം ആ കാമുകിയെ തകര്‍ത്തു കളഞ്ഞു. ഇത് കാമുകനോട് പറയാനും പറയാതിരിക്കാനും കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോൾ അവർ.

ഒരു ഡിഎൻഎ ടെസ്റ്റിലൂടെയാണ് യുവതി ഇക്കാര്യമെല്ലാം അറിയുന്നത്. ഇവരുടെ കാമുകനെ രക്ഷിതാക്കൾ ദത്തെടുത്തു വളർത്തിയതാണ്. അതുകൊണ്ടുതന്നെ ഇരുവരുടെയും യഥാർത്ഥത്തിലുള്ള മാതാപിതാക്കളെ കുറിച്ച് അറിയുമായിരുന്നില്ല.
ഇരുവരും ഇതറിയാതെയാണ് പ്രണയത്തിലായത്.

ആറു വർഷത്തെ പ്രണയം,  ഒടുവിൽ കാമുകനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അവള്‍ തകര്‍ന്നുപോയി; ആ രഹസ്യം കാമുകനോട് പറയാനും പറയാതിരിക്കാനും കഴിയില്ല 2

ഇത്രവേഗം തനിക്ക് ആരോടും അടുപ്പം തോന്നിയിട്ടില്ലെന്ന് യുവതി പറയുന്നു. തനിക്ക് 30 വയസ്സും കാമുകനായ സഹോദരനു 32 വയസ്സുമാണ്. ഇരുവരും ദത്തെടുത്തു വളർത്തപ്പെട്ടവരാണ്. കുടുംബത്തെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്. യഥാർത്ഥ അസ്തിത്വം എന്താണെന്ന് കണ്ടെത്താൻ വേണ്ടി ഒരു ശ്രമം എന്നതിനപ്പുറം മറ്റൊന്നും അപ്പോൾ യുവതി ചിന്തിച്ചില്ല. എന്നാൽ ആ കണ്ടെത്തല്‍ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു.

 ഇരുവരും ഒരേ മാതാപിതാക്കളിൽ ജനിച്ചവരാണെന്നത് യുവതിയെ ഞെട്ടിച്ചു കളഞ്ഞു. എന്നാൽ ഇതേക്കുറിച്ച് കാമുകനോടു പറഞ്ഞിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലന്നു യുവതി പറയുന്നു.  വിവാഹിതർ അല്ലെങ്കിലും ദമ്പതിമാരെ പോലെയാണ് കഴിഞ്ഞ ആറുവർഷം ഇവർ കഴിഞ്ഞത്.

Exit mobile version