ഒരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി തിരികെ പോയത്; ലിനിയെ ആ മുഖത്തോടെ അമ്മയോ മക്കളോ കണ്ടിട്ടുണ്ടാകില്ല; എല്ലാവരുടെയും മനസ്സില്‍ മാലാഖ ആണെങ്കില്‍ തന്റെ മനസ്സില്‍ ദൈവമാണ് ലിനി

മലയാളികളുടെ മനസ്സിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് സിസ്റ്റർ ലിനി. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ നിപ്പ ബാധിച്ചാണ് അവർ മരണത്തിന് കീഴടങ്ങിയത്. ലിനി ഒരു പാഷൻ  പോലെ കണ്ട  നേഴ്സിങ് പ്രൊഫഷൻ തന്നെ അവരുടെ ജീവൻ കവർന്നു. ലിനിയുടെ  മരണത്തിനു ശേഷം അവരുടെ ഭർത്താവ് സജീഷും കുട്ടികളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറി. ഏതാനും ദിവസങ്ങൾ മുമ്പാണ് സജീഷിന്റെ ജീവിതത്തിലേക്ക് പുതിയ ഒരാൾ കടന്നുവന്നത്. പ്രതിഭയെ ആണ് സജീഷ് വിവാഹം കഴിച്ചത്. ലിനിയുടെ മക്കൾക്ക് പുതിയൊരു അമ്മയെത്തി എന്ന വിവരം സജീഷ് തന്നെയാണ് മലയാളികളെ അറിയിച്ചത്. ഒരു പ്രമുഖ ചാനലിൽ പങ്കെടുക്കവേ അദ്ദേഹം ലിനിയെ കുറിച്ചുള്ള തന്റെ ഓർമ്മകളും പുതിയ വിശേഷങ്ങളും പങ്കുവെച്ചു.

ഒരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി തിരികെ പോയത്; ലിനിയെ ആ മുഖത്തോടെ അമ്മയോ മക്കളോ കണ്ടിട്ടുണ്ടാകില്ല; എല്ലാവരുടെയും മനസ്സില്‍ മാലാഖ ആണെങ്കില്‍ തന്റെ മനസ്സില്‍ ദൈവമാണ് ലിനി 1

ലിനിയുടെ മൃതദേഹം നല്ല രീതിയിൽ സംസ്കരിക്കണമെന്ന് ഉണ്ടായിരുന്നു എന്ന് സജീഷ് പറയുന്നു. മക്കളെ മൃതദേഹം കാണിക്കാതിരുന്നതാണ് താൻ ചെയ്ത ഏറ്റവും നല്ല കാര്യം. കാരണം ലിനിയെ ആ ഒരു മുഖത്തോടു കൂടി അമ്മയോ മക്കളോ കണ്ടിട്ടുണ്ടാവില്ല. അവസാന നാളുകളിൽ ഇനിയെ കാണാൻ പറ്റില്ലായിരുന്നുവെന്ന് സജീഷ് പറയുന്നു. എല്ലാവരുടെയും മനസ്സിൽ ലിനിയുടെ ചിരിച്ച മുഖമാണ് ഉള്ളത്. ഒരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി തിരികെ പോയത്. അമ്മ സ്വർഗ്ഗത്തിൽ ആണെന്നാണ് മൂത്തമകൻ ഇളയ മകനോട് പറയാറുള്ളത്,   ആകാശത്തിൽ ആണെന്നും ഫ്ലൈറ്റിൽ പോയാൽ പോലും അവിടെ എത്താൻ ആകില്ല അതിനും മുകളിലാണ് അമ്മ എന്നാണ് മകൻ പറയാറുള്ളതെന്ന് സജീഷ് പറയുന്നു.

ഒരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി തിരികെ പോയത്; ലിനിയെ ആ മുഖത്തോടെ അമ്മയോ മക്കളോ കണ്ടിട്ടുണ്ടാകില്ല; എല്ലാവരുടെയും മനസ്സില്‍ മാലാഖ ആണെങ്കില്‍ തന്റെ മനസ്സില്‍ ദൈവമാണ് ലിനി 2

 അതേസമയം ലിനി എല്ലാവരുടെയും മനസ്സിൽ മാലാഖയാണെങ്കിൽ തന്റെ മനസ്സിൽ ദൈവമാണ് എന്നാണ് സജീഷിന്റെ ജീവിതത്തിലെ പുതിയ സഹയാത്രിക പ്രതിഭ പറഞ്ഞത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സതീഷും പ്രതിഭയും വിവാഹിതരായത്. ലിനിയുടെ കുടുംബം ഉൾപ്പെടെ മൂന്ന് കുടുംബങ്ങളും ചേർന്നാണ് ഈ വിവാഹം നടത്തിയത്.

Exit mobile version