പതിവില്‍ നിന്നും വ്യത്യസ്തമായി വനം വകുപ്പിന്റെ നിയമങ്ങൾ പാലിച്ചു പാമ്പ് പിടിക്കാൻ എത്തി വാവാ സുരേഷ്. പത്തനംതിട്ടയിലെ കോന്നിയിലാണ് പാവ നിയമങ്ങൾ പാലിച്ചു കൊണ്ടുള്ള തന്‍റെ ആദ്യത്തെ പാമ്പ് പിടുത്തം നടത്തിയത്.
കോന്നിയിലെ മണ്ണീറയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ രാജവെമ്പാലയെ പിടിക്കാനാണ് ഇത്തവണ സുരേഷ് എത്തിയത്.
എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ വാവയുടെ പാമ്പ് പിടുത്തത്തിൽ പല പ്രത്യേകതകളും ഉണ്ടായിരുന്നു. ഹുക്കും സേഫ്റ്റി ബാഗും ഒക്കെ ഇട്ട് വനം വകുപ്പിന്റെ എല്ലാ നിയമങ്ങളും പാലിച്ചാണ് വാവ സുരേഷ് പാമ്പ് പിടുത്തം നടത്താന്‍ എത്തിയത്.
കോന്നിയിലെ മണ്ണിറയിലെ ജനവാസ കേന്ദ്രത്തിലാണ് രാജവെമ്പാല ഇറങ്ങിയത്. ഇതോടെ നാട്ടുകാർ വനം വകുപ്പിനെയും വാവ സുരേഷിനെയും വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിനു മുമ്പ് തന്നെ വാവ സുരേഷ് സംഭവ സ്ഥലത്ത് എത്തി. എന്നാല്‍ വനം വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ വനപാലകർ വരുന്നതിനു വേണ്ടി അദ്ദേഹം കാത്തു നിന്നു. അധികം വൈകാതെ വനപാലകർ എത്തി. തുടർന്ന് വനം വകുപ്പിന്റെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വാവ പാമ്പ് പിടുത്തം നടത്തിയത്.
എത്ര ഉഗ്രവിഷ്ടമുള്ള പാമ്പാണെങ്കിലും വെറും കൈ ഉപയോഗിച്ച് ആയിരുന്നു വാവ പാമ്പിനെ പിടിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ പാമ്പിനെ പിടിക്കുമ്പോൾ നിരവധി തവണ വാവയ്ക്ക് കടിയേറ്റിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുമ്പ് പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുവാവസ്ഥയിൽ ആയ വാവ അത്ഭുതകരമായാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. ഇതോടെ യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് എന്ന് വിമർശനം ഉയർന്നു. ഇതോടെയാണ് വാവ സുരേഷ് നിയമങ്ങൾ പാലിച്ചു പാമ്പിനെ പിടിക്കാൻ തയ്യാറായത്.