28 വർഷത്തെ ജയിൽവാസത്തിനു ശേഷം രാജ്യത്ത് മടങ്ങിയെത്തിയ ഗുജറാത്ത് സ്വദേശി എല്ലാവരും കൈവശം സൂക്ഷിച്ചിരിക്കുന്ന ആ ചെറിയ ഉപകരണം കൊണ്ട് ശരിക്കും ഞെട്ടി

ജോലിക്കായി പാക്കിസ്ഥാനിൽ പോയ ഇന്ത്യക്കാരൻ കുൽദീപ്  ചാരക്കേസിൽ കുടുങ്ങി 28 വർഷം പാകിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞതിന് ശേഷം തിരികെ  നാട്ടിൽ എത്തിയിട്ട് വളരെ കുറച്ചു ദിവസമേ ആയിട്ടുള്ളൂ. പാകിസ്ഥാൻ സുപ്രീം കോടതി അദ്ദേഹം കുറ്റക്കാരൻ അല്ലെന്ന് കണ്ട് വെറുതെ വിട്ടെങ്കിലും തിരികെ വാഗാ ബോർഡർ കടക്കാൻ നിരവധി കടമ്പകളായിരുന്നു കുൽദീപന് കടക്കേണ്ടി വന്നത്. ഒടുവിൽ ഇന്ത്യ ഗവൺമെന്റ് ഇടപെട്ടാണ് അദ്ദേഹത്തെ  തിരിച്ച് നാട്ടിലെത്തിച്ചത്. വാഗാ ബോർഡറിൽ എത്തിയ കുൽദീപിനെ സൈന്യമാണ് സ്വീകരിച്ച് ഗുജറാത്തിലുള്ള ജന്മസ്ഥലത്ത് എത്തിച്ചത്. തിരികെ നടീല്‍ എത്തിയ കുല്‍ദീപിനെ സഹോദരി ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്. 

28 വർഷത്തെ ജയിൽവാസത്തിനു ശേഷം രാജ്യത്ത് മടങ്ങിയെത്തിയ ഗുജറാത്ത് സ്വദേശി എല്ലാവരും കൈവശം സൂക്ഷിച്ചിരിക്കുന്ന ആ ചെറിയ ഉപകരണം കൊണ്ട് ശരിക്കും ഞെട്ടി 1

തിരികെ നാട്ടിലെത്തിയപ്പോൾ ഉണ്ടായ മാറ്റം കണ്ട് കുൽദീപ് ശരിക്കും ഞെട്ടിയിരിക്കുകയാണ്. എല്ലാവരും കൈവശം കൊണ്ട് നടക്കുന്ന സ്മാർട്ട്ഫോൺ അദ്ദേഹത്തെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. ആദ്യം ഇതെന്താണെന്ന് മനസ്സിലാക്കാന്‍ കുല്‍ദീപിന് കഴിഞ്ഞില്ല. ഇനീ എത്രയും വേഗം  സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് പഠിച്ചെടുക്കാനുള്ള കഠിന ശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ.

1994 ലാണ് രാജ്യസുരക്ഷാ കുറ്റം ആരോപിച്ച് പാക്കിസ്ഥാൻ കുൽദീവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1992ല്‍ ആണ് കുല്‍ദീപ് പാകിസ്താനില്‍ ജോലിക്കു പോയത്. തിരികെ നാട്ടിലേക്കു മടങ്ങി വരാന്‍ ഒരുങ്ങുംപോഴാണ് ചാരവൃത്തി ആരോപിച്ച് കുല്‍ദീപിനെ പാകിസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതും ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതും.

28 വർഷത്തെ ജയിൽവാസത്തിനു ശേഷം രാജ്യത്ത് മടങ്ങിയെത്തിയ ഗുജറാത്ത് സ്വദേശി എല്ലാവരും കൈവശം സൂക്ഷിച്ചിരിക്കുന്ന ആ ചെറിയ ഉപകരണം കൊണ്ട് ശരിക്കും ഞെട്ടി 2

 28 വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരികെ എത്തിയപ്പോൾ എല്ലാ സാഹചര്യവും മാറിയിരിക്കുന്നു. ഇനി എങ്ങനെ ജീവിക്കും എന്നോർത്ത് സങ്കടപ്പെടുകയാണ് അദ്ദേഹം. തനിക്ക് സർക്കാർ എന്തെങ്കിലും വിധത്തിലുള്ള ധനസഹായം നൽകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം. താൻ വർഷങ്ങളോളം രാജ്യത്തിന് വേണ്ടി സേവനം ചെയ്തു. ജോലിയിൽ നിന്നും വിരമിച്ച ഒരു സൈനികനെ പോലെ തന്നെയും കണക്കാക്കണമെന്നും ധനസഹായം നൽകണമെന്നും കുൽദീപ്  പറയുന്നു.

Exit mobile version