മുതിർന്ന പെൺകുട്ടികൾ ബാത്റൂമിൽ നിന്ന് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആറാം കാരിയുടെ മുടി സ്കൂളിലെ പെൺകുട്ടികൾ ചേര്‍ന്ന് മുറിച്ചു കളഞ്ഞു. കൊല്ലത്തെ വളരെ പ്രശസ്തമായ ഒരു ഗേൾസ് സ്കൂളിലാണ് ഈ സംഭവം ഉണ്ടായത്. ആറാം ക്ലാസുകാരി സ്കൂൾ അധികൃതർക്ക് നൽകിയ പരാതിയിൽ നിന്നുമാണ് ഈ സംഭവം പുറത്തിറഞ്ഞത്.
ആറാം ക്ലാസുകാരി അതേ സ്കൂളിലെ 6 പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കെതിരെയാണ് സ്കൂള്‍ അധികൃതര്‍ക്ക് പരാതി നൽകിയത്. ഓണാഘോഷ പരിപാടി നടന്ന ദിവസം സ്കൂളിലെ ബാത്റൂമിൽ വെച്ച് പത്താം ക്ലാസുകാരികൾ പുക വലിച്ചു നിൽക്കുന്നത് ആറാം ക്ലാസുകാരി യദുശ്ചികമായി കാണാന്‍ ഇടയായി. ഈ വിവരം പുറത്ത് ആരോടും പറയരുതെന്ന് പറഞ്ഞ് ഇവർ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും പിന്നീട് ക്ലാസ് മുറിയില്‍ പോയി കത്രിക എടുത്തുകൊണ്ട് വന്നു മുടി മുറിച്ചു കളയുകയും ചെയ്തു. തങ്ങള്‍ പുകവലിച്ച വിവരം പുറത്തു പറയരുതെന്നു പറഞ്ഞാണ് ഇടതു ഭാഗത്തുള്ള മുടി കത്രിക കൊണ്ട് മുറിച്ചു കളഞ്ഞത്.
ഓണാഘോഷ പരിപാടി നടക്കുന്നതിനിടെ താൻ ബാത്റൂമിലേക്ക് പോയപ്പോൾ ചേച്ചിമാർ പുകവലിക്കുന്നത് കണ്ടുവെന്നും ഇതു കണ്ട് പേടിച്ച് ഓടിയ തന്നെ ഓടിച്ചിട്ട് പിടിച്ച് സ്കൂളിന്റെ പിറകിലേക്ക് കൊണ്ടു പോയി കത്രിക കൊണ്ട് മുടി മുറിച്ചു മാറ്റുക ആയിരുന്നുവെന്നും ആറാം ക്ലാസുകാരി അദ്ധ്യാപകരോട് പറഞ്ഞു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയും എന്നു ഭീഷണി മുഴക്കിയതായും ആറാം ക്ലാസുകാരി പറയുന്നു.
അതേസമയം ആരോപണ വിധേയരായ കുട്ടികളെ അന്വേഷണത്തിന്‍റെ ഭാഗമായി ശിശു സംരക്ഷണ സമിതി കൗൺസിലിംഗ് നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.