നീണ്ട ആറു മാസത്തിനു ശേഷം കൊല്ലം വിളക്ക് പാറയിൽ വീട്ടമ്മയെ കഴുത്ത്
ഞെരിച്ച് കൊലപ്പെടുത്തിയ വയോധികനെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ സ്വദേശിയായ മോഹൻ എന്ന 60കാരനാണ് പോലീസ്
പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26നാണ് വീട്ടമ്മയെ അവരുടെ വീട്ടിലെ കിടപ്പു മുറിയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ ബലാത്സംഗ ശ്രമത്തിനിടെ കൊലചെയ്യപ്പെട്ടതാണെന്ന് പോലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ് നടത്തിയ റിപ്പോർട്ട് ഇത് ശരി വയ്ക്കുകയും ചെയ്തു. വീട്ടമ്മയുടെ നെഞ്ചിലും വയറ്റിലും ചുണ്ടിലും മുറിവ് പറ്റിയിരുന്നു. ഇത് ബലാത്സംഗ ശ്രമത്തിനിടെ സംഭവിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രദേശത്തുള്ള നൂറോളം പേരെ ചോദ്യം ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സംശയം തോന്നിയ ചിലരുടെ ഡിഎൻഎ പരിശോധന നടത്തുകയും ചെയ്തു. പക്ഷേ പ്രതിയിലേക്ക് എത്താനുള്ള ഒരു സൂചനയും പോലീസിന് ലഭിച്ചില്ല.
ഇപ്പോൾ അറസ്റ്റിലായ മോഹനനെ നേരത്തെയും മൂന്നു തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാളെ പോലീസ് നിരീക്ഷണത്തിൽ വച്ചിരിക്കുക ആയിരുന്നു. മദ്യലഹരിയിൽ ഇയാൾ സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഇയാള് തന്നെയെന്ന് പോലീസിന് സംശയം തോന്നിയത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്ത് കുറച്ചു കൂടി വിശദമായി ചോദ്യം ചെയ്തപ്പോള് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലചെയ്യപ്പെട്ട സ്ത്രീ തനിച്ചായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വീടിനുള്ളിൽ കടന്ന് പ്രതി ഇവരെ ബലാത്സംഗം ചെയ്യാൻ ശ്രമം നടത്തിയപ്പോൾ അവർ ഒച്ച വച്ച് കരഞ്ഞു, ഇതോടെ ഇയാൾ വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.