ബീഹാറിലെ എസ്പിയുടെ ഒഫീഷ്യൽ മൊബൈൽ ഫോൺ ഡി എസ് പി യുടെ വീട്ടിൽ നിന്നും മോഷ്ടിച്ചത് ലൈംഗിക തൊഴിലാളിയായ യുവതിയാണെന്ന കണ്ടെത്തൽ പോലീസ് ഡിപ്പാർട്ട്മെന്റിനെ നാണം കെടുത്തുന്നതായി. ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായി ഇടപാട് നടത്തിയതിനു ശേഷം പണം നൽകാൻ ഡി എസ് പി വിസമ്മതിച്ചതോടെയാണ് യുവതി ഫോൺ മോഷ്ടിച്ചത്.
മധേപ്പുര എസ് പി ആയിരുന്ന രാജേഷ് കുമാർ തന്റെ സ്വകാര്യ ആവശ്യത്തിന് വേണ്ടി നാല് ദിവസം അവധിയെടുത്തിരുന്നു. തുടർന്ന് അദ്ദേഹം തന്റെ ഔദ്യോഗിക മൊബൈൽ ഫോണും ചുമതലയും ഡിവൈഎസ്പി ആയിരുന്ന അമർകാന്തിന് കൈമാറി. ലീവ് കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് തന്റെ മൊബൈൽ ഫോൺ കാണാനില്ലെന്ന് എസ്പി മനസ്സിലാക്കുന്നത്. തുടർന്ന് ഫോണിനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.ഫോണിന്റെ ലൊക്കേഷൻ മറ്റൊരു ജില്ലയിൽ ആണെന്ന് തിരിച്ചറിഞ്ഞ പോലീസ് കൂടുതൽ വിശദമായി അന്വേഷിച്ചപ്പോൾ ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചു നൽകുന്ന മധ്യവയസ്കയായ സ്ത്രീയുടെ കൈവശമാണ് നഷ്ടപ്പെട്ട ഫോൺ ഉള്ളതെന്ന് അറിയാൻ കഴിഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പുറത്തു വന്ന കഥകൾ പോലീസ് ഡിപ്പാർട്ട്മെന്റിനെ തന്നെ നാണം കെടുത്തി. ഇവർ ഡി എസ് പിക്ക് നിരവധി തവണ പെൺകുട്ടികളെ എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും എന്നാൽ പറഞ്ഞ പണം തരാത്തതിന്റെ ദേഷ്യം മൂലമാണ് ഫോൺ മോഷ്ടിച്ചതെന്നും ഇവർ പറഞ്ഞു. ഡി എസ് പി ഒരു മണിക്കൂറിനു 300 രൂപ തരാമെന്ന് പറഞ്ഞാണ് തന്നെ വിളിച്ചു വരുത്തിയതൊന്നും എന്നാൽ കാര്യം കഴിഞ്ഞ് പണം നൽകാൻ വിസമ്മതിച്ചതോടെ മൊബൈൽഫോൺ മോഷ്ടിക്കുകയായിരുന്നു താനെന്നും യുവതി പോലീസിനെ അറിയിച്ചു. അതേസമയം ആരോപണ വിധേയനായ ഡി എസ് പി ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. തന്റെ ശത്രുക്കൾ ചേർന്ന് തന്നെ ഈ കുടുക്കിൽ പെടുത്തിയതാണെന്ന് ഇദ്ദേഹം പറയുന്നു.