വിവാഹ തട്ടിപ്പ് വീരനെ ആദ്യ ഭാര്യ വേദിയിൽ വെച്ച് പിടികൂടി. ഒടുവിൽ പുതിയാപ്ല വിവാഹ വേദിയിൽ നിന്നും ഇറങ്ങി ഓടി. സംഭവം നടന്നത് ഹൈദരാബാദ് മദനപ്പേട്ടിലാണ്. സയ്യിദ് നസീർ എന്ന ആളിനെയാണ് രണ്ടാം വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയപ്പോൾ ആദ്യ ഭാര്യ പിടികൂടിയത്.
ആദ്യത്തെ വിവാഹത്തെക്കുറിച്ച് രഹസ്യമാക്കി വച്ച് രണ്ടാമത് വിവാഹം കഴിക്കാൻ ആയിരുന്നു ഇയാൾ പദ്ധതി ഇട്ടത്. എന്നാൽ ഇതേക്കുറിച്ച് ആദ്യ ഭാര്യ മനസ്സിലാക്കിയിരുന്നു. തുടർന്ന് ഇവർ പോലീസിനെയും കൂട്ടി വിവാഹ പന്തലിൽ എത്തി തട്ടിപ്പു വീരന്റെ കള്ളി വെളിച്ചത്ത് കൊണ്ടു വരികയായിരുന്നു .
രണ്ടാം വിവാഹത്തിന് സയ്യിദ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം വിപുലമായ വിരുന്ന് ഒരുക്കിയിരുന്നു. ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഇയാളുടെ ആദ്യ ഭാര്യയായ ഡോക്ടർ സനാ സമ്രീൻ പോലീസുമായി എത്തിയത്. ഇതോടെ സയ്യിദ് വിവാഹ വേദിയിൽ നിന്ന് ഇറങ്ങി ഓടി.
2019 ലാണ് സനയും സമ്രീനും വിവാഹിതരായത്. ന്യൂസിലാൻഡിൽ ആയിരുന്ന സയ്യിദ് കൊറോണ കാലത്തെ ലോക്ക് ഡൗണിൽ നാട്ടിൽ തുടർന്നു. അപ്പോൾ ഇയാളുടെ എല്ലാ ചെലവുകളും വഹിച്ചത് സമ്രീനിന്‍റെ കുടുംബമാണ്. ഇയാൾക്ക് കൊറോണ ബാധിച്ച് അതീവ ഗുരുതരമായപ്പോഴും ചികിത്സ ചെലവുകൾ മുഴുവൻ വഹിച്ചത് കുടുംബമാണ്.
പിന്നീട് സയ്യദ് സമ്രീനോട് നോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പീഡനം തുടങ്ങി. പിന്നീട് ആരോടും പറയാതെ ഇയാൾ വീട്ടിൽ നിന്നും പോവുക ആയിരുന്നു.
പിന്നീടാണ് ഇയാൾ വീണ്ടും വിവാഹിതരാകാൻ പോകുന്നു എന്ന കാര്യം സമ്രീന്‍ അറിഞ്ഞത്. ഇരുവർക്കും 22 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. തന്നെ കബളിപ്പിച്ച് വിവാഹം കഴിക്കാനാണ് സയ്യദ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയ സമ്രീന്‍ പോലീസിനെയും കൂട്ടി വിവാഹ വേദിയിലേക്ക് എത്തുകയായിരുന്നു.