ഭിക്ഷക്കാരന്‍റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 70 ലക്ഷം രൂപ; മുടങ്ങാതെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തിരുന്ന ഭിക്ഷാടകൻ വാര്‍ത്തകളില്‍ നിറയുമ്പോള്‍

ജോലി ചെയ്തിരുന്നത് തൂപ്പുകാരനായി , പലപ്പോഴും ചിലവിനായി ഭിക്ഷാടനത്തിനും പോയിരുന്നു. എന്നാൽ അയാൾ മരണപ്പെട്ടത് ലക്ഷ പ്രഭു ആയിട്ടായിരുന്നു. ഉത്തർ പ്രദേശിലുള്ള ഒരു ആശുപത്രിയിൽ തൂപ്പുകാരനായി ജോലി ചെയ്തു വന്നിരുന്ന ധീരജ് കഴിഞ്ഞ ദിവസം മരണപ്പെട്ടത് ക്ഷയരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ്. മരിക്കുമ്പോൾ ഇയാളുടെ അക്കൗണ്ടിൽ 70 ലക്ഷം രൂപ ബാലൻസ് ഉണ്ടായിരുന്നു.

ഭിക്ഷക്കാരന്‍റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 70 ലക്ഷം രൂപ; മുടങ്ങാതെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തിരുന്ന ഭിക്ഷാടകൻ വാര്‍ത്തകളില്‍ നിറയുമ്പോള്‍ 1

നേരത്തെ ഇയാളുടെ അച്ഛൻ മരണപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ തൂപ്പുകാരനായി നിയമിക്കപ്പെടുന്നത്. അക്കൗണ്ട് നിന്നും ഒരിക്കൽ പോലും ഇയാൾ പണം പിൻവലിച്ചിരുന്നില്ല. പണം ആവശ്യമുള്ളപ്പോൾ സുഹൃത്തുക്കളിൽ നിന്നും ചില നാട്ടുകാരിൽ നിന്നും വാങ്ങുകയാണ് ചെയ്തതെന്ന് ഇയാളുടെ അടുത്ത സുഹൃത്ത് പറയുന്നു.

ഭിക്ഷക്കാരന്‍റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 70 ലക്ഷം രൂപ; മുടങ്ങാതെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തിരുന്ന ഭിക്ഷാടകൻ വാര്‍ത്തകളില്‍ നിറയുമ്പോള്‍ 2

അതേ സമയം തന്റെ കൈവശമുള്ള പണം നഷ്ടപ്പെടും എന്ന് ഭയന്ന് ഇയാള്‍ വിവാഹം പോലും കഴിക്കാൻ തയ്യാറായിരുന്നില്ല. ധീരജിന്റെ അക്കൗണ്ടിലുള്ള ഭീമമായ തുകയെ കുറിച്ച് അന്വേഷിക്കുന്നതിന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. എന്നാൽ ഇയാള്‍ എല്ലാ വർഷവും മുടങ്ങാതെ നികുതി അടച്ചിരുന്നു. വളരെ വിചിത്രമെന്ന് തോന്നുന്ന നിലയില്‍ ആയിരുന്നു ഇയാളുടെ ജീവിതം . അക്കൌണ്ടില്‍ ഉണ്ടായിരുന്ന ഭീമമായ തുക ഒരിക്കല്‍ പോലും സ്വന്തം ആവശ്യങ്ങള്‍ക്ക് ഇയാള്‍ ചിലവഴിച്ചിരുന്നില്ല. അസുഖം വരുമ്പോള്‍ പോലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ഇയാള്‍ സമീപിക്കാറുള്ളത്. ഇപ്പോള്‍ രോഗം മൂര്‍ശ്ചിച്ചതിനെ തുടര്‍ന്നാണ് മരണം. ഇയാളുടെ ഭാഗത്തു നിന്നും ആദായ നികുതി അടയ്ക്കുന്നതിന് ഒരിയ്ക്കലും പിഴവ് വന്നിട്ടില്ല. ഇയാൾ വളരെ കൃത്യമായി ആദായനികുതി റിട്ടേൺ ഫയല്‍ ചെയ്യുമായിരുന്നു എന്നും സുഹൃത്ത് പറയുന്നു.

Exit mobile version