വിവാഹത്തിന്റെ തലേ ദിവസം വധുവും വരനും വഴക്കിട്ട് പിരിഞ്ഞു. വളരെ വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ തയ്യാറെടുത്തു നിന്ന യുവാവും യുവതിയുമാണ് ഒടുവിൽ വിവാഹത്തിന്റെ തലേ ദിവസം അടിച്ചു പിരിഞ്ഞത്. ഇതോടെ ഇരു കൂട്ടരുടെയും ബന്ധുക്കൾ തമ്മിൽ വലിയ തർക്കമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് എത്തിയതോടെ നവ വരന്റെ പിതാവിന് പരിക്കു പറ്റി. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം നാവായിക്കുളം സ്വദേശിയായ യുവാവും പാരിപ്പള്ളി സ്വദേശിനിയായ യുവതിയും തമ്മിൽ ഉള്ള വിവാഹമാണ് മുടങ്ങിയത്. പാരിപ്പള്ളിയിൽ ഉള്ള ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹത്തിന്റെ ഒരുക്കങ്ങൾ നടന്നത്. ഇതിനിടെ നവരനും വധുവും തമ്മിൽ വലിയ തർക്കമുണ്ടായി. ഇത് ഏറ്റു മുട്ടലിൽ എത്തുകയും ചെയ്തു. ഇരു കൂട്ടരും തമ്മില്‍ കയ്യാങ്കളി ആയി.
വളരെ വർഷങ്ങളായി ഉണ്ടായിരുന്ന പ്രണയം ഇരുവരുടെയും വീട്ടുകാർ എതിർത്തിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ബന്ധുക്കളെ അനുനയിപ്പിച്ചാണ് വിവാഹത്തിന് സമ്മതം നേടിയത്. 9 മാസം മുന്‍പാണ് വാഹ നിശ്ചയം നടത്തിയത്. ഇതിനു ശേഷം യുവാവ് വിദേശത്തേക്ക് ജോലിക്കായി പോയി. കഴിഞ്ഞ ദിവസമാണ് ഇയാള്‍ നാട്ടിൽ തിരികെ എത്തിയത്.
വിവാഹത്തിനോടനുബന്ധിച്ച് യുവതിയുടെ വീട്ടിൽ മെഹന്തി ഇടൽ ചടങ്ങ് നടന്നു. ഈ ചടങ്ങനായി വരൻ എത്തിയപ്പോഴാണ് ഇരുവര്‍ക്കും ഇടയില്‍ തർക്കമുണ്ടായത്. ഇരുവരുടെയും ബന്ധുക്കള്‍ ചേര്‍ന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് വലിയ സംഘർഷമായി മാറുകയായിരുന്നു. പരിക്കു പറ്റിയ പിതാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു വീട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.