ആപ്പിളിന്റെ ഐഫോൺ നിർമ്മാണം ഇന്ത്യയിൽ നടത്താൻ ടാറ്റാ ഗ്രൂപ്പ് തയ്യാറെടുക്കുന്നു എന്ന വാര്ത്ത അടുത്തിടെയാണ് പുറത്തു വന്നത്. ഇതിന്റെ കൂടുതൽ ചർച്ചകൾക്കായി ടാറ്റാ ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി തായ്‌വാൻ കമ്പനിയായ വിസ്ട്രനുമായി ചർച്ച നടത്തി എന്നാണ് പുറത്തു വരുന്നത്. ആപ്പിൾ ഫോണുകൾ രാജ്യത്തു ടാറ്റാ അസംബ്ലി ചെയ്യും എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് ഉപ്പു മുതൽ സോഫ്റ്റ്‌വെയർ വരെ എല്ലാം നിർമ്മിക്കുന്നുണ്ട്. ഈ പുതിയ ഉദ്യമം കൂടി വിജയമായാല്‍ iphone നിർമ്മിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനി ആയി ടാറ്റ മാറും. അത് രാജയത്തിന്റെ സംബഥ്ഥ് വ്യവസ്ഥക്ക് നല്‍കുന്ന കരുത്ത് വളരെ വലുതായിരിക്കും. ഒരു ഇന്ത്യൻ കാര്യം കമ്പനി ഐഫോൺ നിർമ്മിക്കുന്നത് ചൈനയെ സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് വകവയ്ക്കുകയും ചെയ്യും. ഇത് അവരുടെ സാമ്പത്തിക മേഘലയ്ക്ക് വരുത്തി വയ്ക്കുന്ന ക്ഷീണം ചെറുതല്ല.
ലഭിക്കുന്ന വിവരം അനുസരിച്ച് ഇപ്പോൾ ഐഫോൺ നിർമിക്കുന്ന കമ്പനിയിൽ നിന്നും മുഴുവൻ ഓഹരികളും ടാറ്റ വാങ്ങുകയോ ഇന്ത്യയിൽ പുതിയ ഐഫോൺ നിർമ്മാണശാല ടാറ്റ സ്വന്തമായി തുടങ്ങുകയോ ചെയ്യും അനൌദ്യോഗിക റിപ്പോർട്ടുകൾ. അതേ സമയം ഇതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ ഭാഗത്ത് നിന്നും യാതൊരു സ്ഥിരീകരണവും ഇതുവരെ പുറത്തു വന്നിട്ടില്ല. ഏതായാലും വളരെ പ്രതീക്ഷയോടെയാണ് ഈ വാർത്തയെ ഇന്ത്യയിലെ ടെക് ലോകം കാണുന്നത്. രാജ്യത്തിന്റെ പുരോഗമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ടാറ്റ പോലൊരു കമ്പനി ഐഫോൺ നിർമിക്കുന്നതോടു കൂടി വിലയിൽ വലിയ തോതിലുള്ള കുറവ് ഉണ്ടാകുമെന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തു തുറന്നു തരുന്ന വികസനത്തിന്റെ സാധ്യതകള്‍ വളരെ വലുതാണ്.