ഒരു ദിവസം രണ്ടു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട 19 കാരി 9 മാസത്തിന് ശേഷം ഇരട്ടക്കുട്ടികൾക്കു ജന്മം നല്കി; അമ്മ ഒന്ന്, അച്ഛൻ 2; അമ്പരന്ന് ശാസ്ത്രലോകം

ഒരു പ്രസവത്തിൽ തന്നെ രണ്ട് വ്യത്യസ്തരായ പിതാക്കന്മാരുടെ കുട്ടികൾക്ക് ജന്മം നൽകിയ ബ്രസീൽ സ്വദേശിനിയായ 19കാരി ഇപ്പോഴും ചർച്ചാ വിഷയമാണ്. എന്നാല്‍ ഇത് തികച്ചും അസംഭവ്യമായ കാര്യം അല്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. 10 ലക്ഷത്തിൽ ഒരാൾക്ക് ഇത്തരത്തിൽ വളരെ അപൂർവമായ ഒരു ഗർഭധാരണം സംഭവിക്കാം.

ഒരു ദിവസം രണ്ടു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട 19 കാരി 9 മാസത്തിന് ശേഷം ഇരട്ടക്കുട്ടികൾക്കു ജന്മം നല്കി; അമ്മ ഒന്ന്, അച്ഛൻ 2; അമ്പരന്ന് ശാസ്ത്രലോകം 1

 ഒരു ദിവസം രണ്ടു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതു കൊണ്ടാണ് ഇത്തരത്തിൽ ജനിച്ച ഇരട്ട കുട്ടികൾക്ക് വ്യത്യസ്ത പിതാക്കന്മാർ ഉണ്ടായത് എന്നാണ് ഗവേഷകർ നൽകുന്ന വിശദീകരണം. ഇത് അപൂർവങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.

 ഒരു ദിവസം രണ്ട് പുരുഷന്മാരുടെ ഒപ്പം കിടക്ക പങ്കിട്ട യുവതി 9 മാസത്തിനുശേഷം ആണ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. കുട്ടികളുടെ പിതാവ് ആരെന്ന കാര്യത്തിൽ സംശയം തോന്നിയതു കൊണ്ടാണ് പിതൃത്വ പരിശോധന നടത്തിയത്. ഇതോടെയാണ് ഈ അപൂർവ്വ സംഭവം പുറം ലോകം അറിഞ്ഞത്. ശരിക്കും ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് അമ്മ പറയുന്നു. ഹെറ്റാറോ പേരന്റൽ സൂപ്പർഫിക്കണ്ടേഷൻ എന്നാണ് ഈ പ്രതിഭാസത്തിന് പറയുന്ന പേര്. ലോകത്ത് തന്നെ ഇത്തരത്തിൽ 20 കേസുകൾ മാത്രമേ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.

ഒരു ദിവസം രണ്ടു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട 19 കാരി 9 മാസത്തിന് ശേഷം ഇരട്ടക്കുട്ടികൾക്കു ജന്മം നല്കി; അമ്മ ഒന്ന്, അച്ഛൻ 2; അമ്പരന്ന് ശാസ്ത്രലോകം 2

ഒരേസമയം ഉണ്ടായ രണ്ട് അണ്ഡങ്ങളിൽ വ്യത്യസ്ത പുരുഷന്മാരുടെ ബീജം ചേരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കുട്ടികൾ അമ്മയുടെ ഡിഎൻഎ പങ്കിടുമെങ്കിലും വ്യത്യസ്തമായ പ്ലാസന്റുകളിലാണ് കുട്ടികള്‍ വളരുന്നത്.

ബ്രസീലിലെ നിയമസരിച്ച് ഒരു പിതാവിന്റെ പേര് മാത്രമേ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ ചേർക്കുകയുള്ളൂ. ഒരു പിതാവ് തന്നെയാണ് രണ്ടു കുട്ടികളെയും പരിപാലിച്ചു പോകുന്നത്.

Exit mobile version