കടലിനു നടവിൽ ആളിക്കത്തുന്ന തീ; തീ അണയ്ക്കാൻ ശ്രമിക്കുന്ന ജലയാനങ്ങൾ; ശരിക്കും എന്താണ് സംഭവം

ചില ഇംഗ്ലീഷ് ചിത്രങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു കാഴ്ച ദിവസങ്ങളായി മീഡിയയിൽ വലിയ തോതിൽ ഷെയർ ചെയ്യപ്പെടുന്നു. ഇത് ലോകാവസാനം ആണോ എന്ന് ഒരു വിഭാഗം ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ മനുഷ്യന്‍റെ പ്രവൃത്തിക്കു പ്രകൃതി നല്കിയ ഒരു മറുപണി ആണെന്നാണ് ഒരു വിഭാഗം പറയുന്നത്. മനുഷ്യനു  പ്രകൃതി തിരിച്ചടി നൽകുന്നു എന്നുവരെ എത്തി പ്രചരിക്കുന്ന വാദങ്ങൾ. എന്നാല്‍ ശരിക്കും എന്താണ് ഈ സംഭവത്തിനു പിന്നിലെ യഥാർത്ഥ കാരണം.

കടലിനു നടവിൽ ആളിക്കത്തുന്ന തീ; തീ അണയ്ക്കാൻ ശ്രമിക്കുന്ന ജലയാനങ്ങൾ; ശരിക്കും എന്താണ് സംഭവം 1

മെക്സിക്കോയുടെ ഉൾക്കടലിൽ കഴിഞ്ഞ ജൂലൈയിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ വലിയ തോതില്‍ വ്യാപിക്കുന്നത്.

 കടലിന് നടുവിൽ ലാവ പ്രവഹിക്കുന്നത് പോലെ തീ പടരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. ഈ തീ ഗോളത്തിന് ചുറ്റും ബോട്ടുകൾ ഈ അണക്കാൻ ശ്രമിക്കുന്നതും കാണാം.

കടലിനു നടവിൽ ആളിക്കത്തുന്ന തീ; തീ അണയ്ക്കാൻ ശ്രമിക്കുന്ന ജലയാനങ്ങൾ; ശരിക്കും എന്താണ് സംഭവം 2

 മെക്സിക്കോയുടെ അധീനതയിലുള്ള സമുദ്രാന്തർ ഭാഗത്ത് ഒരു പെട്രോളിയം കമ്പനിയുടെ പൈപ്പ് ലൈനില്‍ ഉണ്ടായ ചോർച്ചയാണ് ഇത്തരത്തിൽ തീപിടുത്തത്തിന് കാരണമായത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രദേശത്ത് ഉണ്ടായ കടുത്ത മഴയിൽ കടലിന്‍റെ അടിയില്‍ പോകുന്ന ഗ്യാസ് പൈപ്പ് പൊട്ടി ഗ്യാസ് ഉപരിതലത്തില്‍ എത്തുകയും അത് പിന്നീട് ഇഡി മിന്നലേറ്റ് തീ പടരുകയും ചെയ്യുക ആയിരുന്നു. തീ മറ്റ് ഭാഗത്തേക്ക് വ്യാപിച്ച് തുടങ്ങിയാല്‍ വലിയ ദുരന്തത്തിലേക്ക് അത് നയിക്കുമായിരുന്നു.  വളരെ ശ്രമപ്പെട്ടാണ് ഈ അഗ്നികോളം അധികൃതർ അണച്ചത്. തെറ്റായ രീതിയില്‍ ഇത് പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നല്കി. 

Exit mobile version