കടിച്ചും കൈകള്‍ കൊണ്ടു മാന്തിയും വിക്രാന്ത്‌ തേങ്ങ പൊതിക്കുന്നത് തന്നെ ഒരു കാഴ്ച്ചയാണ്; വീടിനും നാടിനും വേണ്ടാത്ത തെരുവുനായ അല്ല ഇവന്‍; നാട്ടുകാരുടെ അരുമ

തേങ്ങാ പൊതിക്കാൻ വിക്രാന്തിന് നിമിഷങ്ങൾ മതി. അലോഷ്യസിന്റെ നായയാണ് വിക്രാന്ത്. കടിച്ചും മാന്തിയും ദിവസം മൂന്നു തേങ്ങ അവൻ പൊതിക്കും. തെരുവ് നായ്ക്കൾ ഇന്ന് ഭീഷണി പരത്തുമ്പോൾ വഴിയിൽ നിന്നും എടുത്തു വളർത്തിയ വിക്രാന്ത് കരിമണ്ണൂർ സ്വദേശി ആയ് അലോഷ്യസിന്റെ പ്രിയപ്പെട്ട സന്തത സഹചാരി ആയതിനു പിന്നിൽ ഒരു കഥയുണ്ട്.

കടിച്ചും കൈകള്‍ കൊണ്ടു മാന്തിയും വിക്രാന്ത്‌ തേങ്ങ പൊതിക്കുന്നത് തന്നെ ഒരു കാഴ്ച്ചയാണ്; വീടിനും നാടിനും വേണ്ടാത്ത തെരുവുനായ അല്ല ഇവന്‍; നാട്ടുകാരുടെ അരുമ 1

 ടൗണിൽ വാഹനങ്ങളുടെ ട്യൂബ് വാൽക്കലൈസിംഗ് ജോലിയാണ് അലോഷ്യസ് ചെയ്യുന്നത്. അഞ്ചു മാസം മുൻപാണ് ടൗണിൽ അലഞ്ഞു നടക്കുന്ന ഒരു തെരുവുനായ അലോഷ്യസിന്റെ സ്ഥാപനത്തിനടുത്ത് പ്രസവിക്കുന്നത്. നാട്ടുകാർ ഉപേക്ഷിച്ച ആ നായക്കുട്ടിയെ അലോഷ്യസ് തന്റെ വീട്ടിലേക്ക് കൂട്ടി. അതിന് ആഹാരം നൽകി വിക്രാന്ത് എന്നു പേരും ഇട്ടു. ഇവൻ ഇന്ന് നാട്ടുകാരുടെ പ്രിയങ്കരനാണ്. സോഷ്യൽ മീഡിയയിലും ഇന്ന് വിക്രാന്തിന് നിരവധി ആരാധകരുണ്ട്. എല്ലാ ദിവസവും രാവിലെ അലോഷ്യസിന്റെ കൂടെ സൈക്കിളിലാണ് വിക്രാന്ത്  കടയിലേക്ക് പോകുന്നത്. വൈകിട്ട് പണി കഴിഞ്ഞ് അലോഷ്യസ് തിരികെ പോകുമ്പോൾ വിക്രാന്തും ഒപ്പം മടങ്ങും.

 വീടിന്റെ തിണ്ണയിൽ ഇട്ടിരിക്കുന്ന കട്ടിലിലാണ് അലോഷ്യസ് കിടക്കുന്നത്. അലോഷ്യസിന് കാവലായി കട്ടിലിന്റെ അടിയിൽ തന്നെയാണ് വിക്രാന്തും കിടക്കുന്നത്. 36 പ്രാവശ്യം പാമ്പുകൾ ഏറ്റിട്ടുള്ള വ്യക്തിയാണ് അലോഷ്യസ്. മൂർഖനും അണലിയും ഉൾപ്പെടെ ഉഗ്രവിഷമുള്ള നിരവധി പാമ്പുകൾ  അലോഷ്യസിനെ ഇതിനോടകം കടിച്ചിട്ടുണ്ട്. അലോഷ്യസിനെ പാമ്പുകൾ വേട്ടയാടുന്ന വാർത്ത ഇതിനോടകം മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

 എന്നാൽ വിക്രാന്ത് കൂട്ടിന് എത്തിയതോടെ പാമ്പുകളുടെ ആക്രമണം കുറഞ്ഞതായി അലോഷ്യസ് പറയുന്നു. വിക്രാന്തിന് പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും പഞ്ചായത്തില്‍ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അലോഷ്യസ് പറയുന്നു.

Exit mobile version