ചാള്‍സിന്റെ സ്ഥാനാരോഹന ചടങ്ങിലെ സൂപ്പര്‍ താരം ഒരു തൈലമാണ്; തിമിംഗല ശര്‍ദ്ദി ഉള്‍പ്പടെ അമൂല്യ വസ്തുക്കള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന തൈലത്തിന്റെ രഹസ്യക്കൂട്ട് ഇതാണ്

എലിസബത്ത് രാജ്ഞി കാലം ചെയ്തതോടെ പുതിയ രാജാവായി സ്ഥാനമേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ചാള്‍സ് രാജകുമാരൻ. പുതിയ രാജാവിന്റെ സ്ഥാനാരോഹണം നിരവധി കൗതുകകരമായ ചടങ്ങുകളിലൂടെയാണ് മുന്നോട്ടു പോകുന്നത്. അതേസമയം പുതിയ രാജാവിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട തീയതിയെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. അന്തർദേശീയ മാധ്യമങ്ങൾ പുറത്തു വിടുന്ന വിവരം അനുസരിച്ച്  പ്രൗഢവും ആഡംബര പൂർണവുമായ ചടങ്ങുകൾ ആയിരിക്കും സ്ഥാനാരോഹണത്തോടു അനുബന്ധിച്ച് നടക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്.

ചാള്‍സിന്റെ സ്ഥാനാരോഹന ചടങ്ങിലെ സൂപ്പര്‍ താരം ഒരു തൈലമാണ്; തിമിംഗല ശര്‍ദ്ദി ഉള്‍പ്പടെ അമൂല്യ വസ്തുക്കള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന തൈലത്തിന്റെ രഹസ്യക്കൂട്ട് ഇതാണ് 1

 ഇതിന്റെ ഭാഗമായി അമൂല്യമായ പല വസ്തുക്കള്‍ ഉപയോഗിച്ച് വളരെ വിപുലമായ ചടങ്ങാണ് ഒരുക്കുന്നത്. അമൂല്യ വസ്തുക്കളില്‍ ഒന്നായ തിമിംഗല ചർദ്ദിയിൽ നിന്നും നിർമ്മിക്കുന്ന സുഗന്ധ തൈലങ്ങൾ ഈ ചടങ്ങിന്‍റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. സ്ഥാനാരോഹണ ചടങ്ങിൽ ഈ തൈലം ഉപയോഗിക്കണമെന്ന് രാജകുടുംബത്തിന് നിർബന്ധമാണ്. എലിസബത്ത് രാജ്നിക്കും സുഗന്ധ ദ്രവ്യങ്ങളോടും സുഗന്ധ തൈലങ്ങളോടും വലിയ താല്പര്യമാണ്. ഇതേക്കുറിച്ച് ഡോക്യുമെന്ററി പോലും പുറത്തുന്‍ വന്നിട്ടുണ്ട്.

ചാള്‍സിന്റെ സ്ഥാനാരോഹന ചടങ്ങിലെ സൂപ്പര്‍ താരം ഒരു തൈലമാണ്; തിമിംഗല ശര്‍ദ്ദി ഉള്‍പ്പടെ അമൂല്യ വസ്തുക്കള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന തൈലത്തിന്റെ രഹസ്യക്കൂട്ട് ഇതാണ് 2

സ്ഥാനാരോഹണ ചടങ്ങില്‍ ഏറ്റവും അമൂല്യമായി കരുതുന്ന ഒന്നാണ് തിമിംഗല ചർദ്ദി ഉപയോഗിച്ച് നിർമ്മിക്കുന്ന തൈലം. സിവെറ്റ്, ഓറഞ്ച് പൂക്കൾ മുല്ലപ്പൂവ് ,  റോസാപ്പൂവ് , കറുകപ്പട്ട , കസ്തൂരി,  ഒലിവോയിൽ , എള്ള് തുടങ്ങിയവ ചേർത്തു നിർമിക്കുന്ന രഹസ്യ കൂട്ടു കൊണ്ടാണ് ഈ തൈലം നിർമ്മിക്കുന്നത്.  തിമിംഗലം ശർദ്ദി ഉപയോഗിച്ച് നിർമ്മിക്കുന്ന സുഗന്ധ തൈലത്തിന്റെ ഗന്ധം കൂടുതൽ കാലം നിലനിൽക്കും. ഈ തൈലത്തിൽ സ്പർശിക്കുകയും മണക്കുകയും ചെയ്യുന്നതിലൂടെ വളരെക്കാലം ആരോഗ്യവും സന്തോഷവുമുള്ള ജീവിതം നയിക്കാൻ കഴിയും എന്നാണ് രാജകുടുംബം വിശ്വസിച്ച് പോരുന്നത്. രാജാവിന്റെ അധികാരത്തിന്റെ ചിഹ്നമായും ഈ തൈലം കണക്കാക്കപ്പെടുന്നു.

Exit mobile version