പുകക്കുഴല്‍ പോലും ഇല്ലാത്ത ഇലക്ട്രിക് വാഹനത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്നു കാണിച്ച് കേരള പോലീസ് പിഴയടിച്ചു

ഇലക്ട്രിക് സ്കൂട്ടറിന് മലിനീകരണത്തിന് പെറ്റിയടിച്ച് നാണക്കേടിൽ അകപ്പെട്ടിരിക്കുകയാണ് കേരള പോലീസ്.  സംഭവം വാർത്ത ആയതോടു കൂടി സോഷ്യൽ മീഡിയയിൽ അടക്കം പോലീസിനെ ട്രോളി നിരവധി പോസ്റ്റുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

പുകക്കുഴല്‍ പോലും ഇല്ലാത്ത ഇലക്ട്രിക് വാഹനത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്നു കാണിച്ച് കേരള പോലീസ് പിഴയടിച്ചു 1

ആദർ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിച്ച ആളിനാണ് മലിനീകരണത്തിന്റെ പേരിൽ 250 രൂപ പെറ്റി അടിച്ചു നല്കിയത്. വാഹനത്തിന്റെയും പെറ്റി ചെല്ലാൻറെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പോലീസിന്റെ ഈ ആന മണ്ടത്തരത്തെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നത്. പുകക്കുഴൽ പോലുമില്ലാത്ത ഒരു വാഹനത്തിന് എങ്ങനെയാണ് ഇത്തരത്തില്‍  മലിനീകരണത്തിന്റെ പേരിൽ പെറ്റി അടിക്കാൻ കഴിയുക എന്ന് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒരേ പോലെ ചോദിക്കുന്നു. മലപ്പുറം നീലഞ്ചേരിയിലെ പോലീസിനാണ് ഈ അബദ്ധം പറ്റിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇതുമായി ബന്ധപ്പെട്ടു പോലീസ്സിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ വിശദീകരണവും ഇതുവരെ പുറത്തു വന്നിട്ടില്ല. സംഭവം വാര്ത്ത ആയതോടെ വലിയ നാണക്കേടാണ് പോലീസിന് ഉണ്ടായിരിക്കുന്നത്.

പുകക്കുഴല്‍ പോലും ഇല്ലാത്ത ഇലക്ട്രിക് വാഹനത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്നു കാണിച്ച് കേരള പോലീസ് പിഴയടിച്ചു 2

കേരള പോലീസ് ഇത്തരത്തിൽ അബദ്ധങ്ങളിൽ വന്നു വീഴുന്നത് ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെയും ഇത്തരത്തിലുള്ള പിഴ അബദ്ധങ്ങൾ പോലീസിന് പറ്റിയിട്ടുണ്ട്. വാഹനത്തിനുള്ളിൽ മതിയായ ഇന്ധനം ഇല്ലെന്ന് കാണിച്ച് ഒരു മോട്ടോർസൈക്കിൾ ഓടിച്ചതിന് പിഴ ചുമത്തിയ സംഭവം നടന്നിട്ടു അധികം ആയിട്ടില്ല. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. പിഴഅബദ്ധങ്ങളില്‍ ഏറ്റവും രസകരം ഉത്തർപ്രദേശ് പോലീസിന്റെ ഭാഗത്തു നിന്നും ആണ്  ഉണ്ടായത്.  കാർ ഉടമയ്ക്ക് ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിലാണ് യൂ പീ പോലീസ് പിഴ ചുമത്തിയത്.

Exit mobile version