എന്നെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകല്ലേ സാറേ; എനിക്ക് നന്നാകണ്ട; 10 മണിക്കൂറിലധികമായി യുവാവ് തെങ്ങിന് മുകളിൽ

ലഹരി വിമുക്ത കേന്ദ്രത്തിലെ കൂട്ടിക്കൊണ്ടു പോകാൻ ആംബുലൻസ് എത്തിയപ്പോൾ പ്രതിഷേധവുമായി യുവാവ് തെങ്ങിന് മുകളിൽ കയറി ഇരുപ്പുറപ്പിച്ചു. മാത്രമല്ല 10 മണിക്കൂർ നേരം ആയി ഇയാള്‍ തെങ്ങിന്  മുകളിലെ ഈ ഇരിപ്പ് തുടരുകയും ചെയ്യുകയാണ്.  സംഭവം നടന്നത് പത്തനംതിട്ട ജില്ലയിലെ പന്തളത്തുള്ള  കടയ്ക്കാടാണ്. രാധാകൃഷ്ണൻ എന്ന 38 കാരനാണ് ലഹരി വിമുക്ത കേന്ദ്രത്തിൽ കൊണ്ടു പോകുന്നതിനെതിരെ തെങ്ങിന് മുകളിൽ കയറി പ്രതിഷേധിച്ചത്. എങ്ങനെയെങ്കിലും യുവാവിനെ അനുനയിപ്പിച്ച് തെങ്ങിന് താഴെ എത്തിക്കാൻ ഉദ്യോഗസ്ഥരും പോലീസും ശ്രമിച്ചു പല പ്രാവശ്യം ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുക ആയിരുന്നു.

എന്നെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകല്ലേ സാറേ; എനിക്ക് നന്നാകണ്ട; 10 മണിക്കൂറിലധികമായി യുവാവ് തെങ്ങിന് മുകളിൽ 1

ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തില്‍ കൊണ്ട് പോകാന്‍ പോകാന്‍ ഇരിക്കെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണു വെട്ടിച്ച് തെങ്ങിന് മുകളിൽ കയറി ഇരുപ്പുറപ്പിച്ചത്. തുടർന്ന് ഇയാളെ തെങ്ങിന്  താഴെ എത്തിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും രാധാകൃഷ്ണൻ ആരുമായും സഹകരിച്ചില്ല. തുടർന്ന് ഇയാൾ താഴെ ഇറങ്ങുന്നതു വരെ കാത്തിരിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുക ആയിരുന്നു. 10 മണിക്കൂറില്‍ അധികമായി ഇയാള്‍ തെങ്ങിന് മുകളില്‍ തുടരുകയാണ്.

എന്നെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകല്ലേ സാറേ; എനിക്ക് നന്നാകണ്ട; 10 മണിക്കൂറിലധികമായി യുവാവ് തെങ്ങിന് മുകളിൽ 2



മാത്രമല്ല ഇയാളെ താഴെ ഇറക്കുന്നതിന് വേണ്ടി തെങ്ങിലേക്ക് കയറാൻ ശ്രമിച്ചവരെ ഇയാള്‍ മടലും തേങ്ങയും പറിച്ചെറിഞ്ഞു ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടെങ്കിലും പലരും മാറി മാറി വിളിച്ചിട്ടും ഫോൺ എടുക്കാനും ഇയാൾ തയ്യാറായിട്ടില്ല. തനിക്ക് ലഹരി വിമുക്ത കേന്ദ്രത്തില്‍ പോകാന്‍ താല്‍പര്യം ഇല്ലന്നും ഇതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ഇയാള്‍ ആവര്‍ത്തിക്കുന്നു.  

Exit mobile version