പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പൊതുവേ എല്ലാവർക്കും ഭയമാണ്. ദൂരെ നിന്ന് നോക്കാൻ പോലും ഭയപ്പെടുന്നവരാണ് വലിയൊരു വിഭാഗം പേരും. പാമ്പിന്‍റെ അടുത്തേക്ക് പോകുന്നതിനോ അതിനെ പിടിക്കുന്നതിനെ കുറിച്ചോ പോലും ചിന്തിക്കാൻ അറിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പ്രചരിച്ച ഒരു വീഡിയോ കാഴ്ചക്കാർക്ക് ഇടയിൽ വലിയ തോതിലുള്ള ആശങ്കയാണ് സൃഷ്ടിച്ചത്. ഒരു യുവതിയുടെ ചെവിയുടെ ഉള്ളിൽ പാമ്പ് കയറിയിരിക്കുന്നതും അതിനെ പുറത്തിറക്കാൻ ശ്രമിക്കുന്നതുമാണ് ഈ വീഡിയോയിൽ ഉള്ളത്. ചന്തൻ സിംഗ് എന്ന ആളാണ് ചെവിയുടെ ഉള്ളിൽ പാമ്പ് കയറിയെന്ന് കാണിച്ച് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇദ്ദേഹം പങ്കു വെച്ചിട്ടില്ല.
ഈ വീഡിയോയിൽ പ്രധാനമായും കാണുന്നത് മഞ്ഞ നിറത്തിലുള്ള ഒരു പാമ്പ് ചെവിക്കുള്ളിൽ ഇരിക്കുന്നതാണ്. ഡോക്ടർ ഈ പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമം നടത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ നിർഭാഗ്യവശാൽ എത്ര ശ്രമിച്ചിട്ടും ഇത് പുറത്തെടുക്കാൻ കഴിയുന്നതായി വീഡിയോയില്‍കാണിക്കുന്നില്ല. പുറത്തു കാണുന്നത് പാമ്പിന്റെ തലയാണ്. നീഡിലും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് ഡോക്ടർ പാമ്പിനെ പുറത്തിറക്കാൻ ശ്രമിക്കുന്നുണ്ട്. അതും വീഡിയോയില്‍ കാണാം. അതേ സമയം ഏതാനും നിമിഷങ്ങൾ മാത്രമുള്ള വീഡിയോയിൽ പാമ്പിനെ പുറത്തെടുക്കുന്നതായി വീഡിയോയിൽ കാണിച്ചിട്ടില്ല. പാമ്പിനെ പുറത്തിറക്കുന്നത് കാണിക്കാതെയാണ് ഈ വീഡിയോ അവസാനിക്കുന്നത്.
എന്നാൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇത് വ്യാജമാണെന്നും കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു ഫേക്ക് വീഡിയോ ആണ് ഇതെന്നും സമൂഹ മാധ്യമത്തിൽ ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോള്‍ ലഭ്യമല്ല.