ഇന്ത്യ പാക്ക് വിഭജന കാലത്താണ് അമർജിത്ത് സിംഗും അദ്ദേഹത്തിന്റെ സഹോദരിയും മാതാപിതാക്കളെ വേർതിരിഞ്ഞത്. പിന്നീട് പഞ്ചാബിലുള്ള ജലന്ധറിലാണ് ഇവർ താമസിച്ചത്. സിഖ് കുടുംബമാണ് ഇവരെ എടുത്ത് വളര്‍ത്തിയത്. മാതാപിതാക്കൾ പാകിസ്ഥാനിൽ പുതിയ ജീവിതവുമായി മുന്നോട്ടു പോയി. ഇവർക്ക് പിന്നീട് നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചു. പക്ഷേ ഇതൊന്നും ഒരു സിഖ് കുടുംബം എടുത്ത് വളർത്തിയ അമൃത സിംഗും സഹോദരിയും അറിഞ്ഞില്ല. പിന്നീട് സഹോദരി മരിക്കുകയും ചെയ്തു.
എന്നാൽ ഇന്ത്യ പാക്ക് വിഭജന കാലത്ത് നഷ്ടപ്പെട്ട മകനെയും മകളെയും ഓർത്ത് അമ്മ വിഷമിക്കുന്നത് കുല്‍സൂം അക്തർ കണ്ടിരുന്നു. എന്നെങ്കിലും ഒരിക്കൽ അവരെ നേരിട്ട് കാണാൻ കഴിയും എന്ന് അമ്മ വിശ്വസിച്ചിരുന്നു എന്ന് കുല്‍സൂം പറയുന്നു. 65 കാരി കുല്‍സൂമിന് ഒരിക്കലും നഷ്ടപ്പെട്ടു പോയ തന്റെ സഹോദരനെയും സഹോദരിയെയും കാണാൻ കഴിയുമെന്ന് കരുതിയിരുന്നില്ല.
ഏതാനം വർഷങ്ങൾക്കു മുമ്പ് കുല്‍സൂമിന്റെ അച്ഛന്റെ സുഹൃത്ത് സർദാർ ധാര സിംഗ് ചില ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ എത്തിയപ്പോൾ കുടുംബത്തെ കാണാനിടയായി.അപ്പോൾ പഴയ കാര്യങ്ങളൊക്കെ അവർ ദാരാ സിംഗിനെ ധരിപ്പിച്ചു. ഇപ്പോഴും അമ്മയുടെ മകൻ ഇന്ത്യയിലുണ്ടെന്ന് അങ്ങനെയാണ് അവര്‍ അറിയുന്നത്. തുടർന്ന് വാട്സാപ്പിലൂടെ ആണ് ഇരുവരും ആദ്യം ബന്ധപ്പെടത്. പിന്നീട് നേരിൽ കാണാൻ തീരുമാനിച്ചു. ഇതിനായി കർത്താര്‍ പൂരിലേക്ക് തിരിച്ചു. പ്രത്യേക വിസ എടുത്താണ് അമർജിത് സിംഗ് പാകിസ്താനിൽ ജനിച്ച സഹോദരിയെ കാണാൻ പോയത്. തന്റെ മാതാപിതാക്കൾ ഇസ്ലാം മത വിശ്വാസികളാണെന്ന് തിരിച്ചറിവ് തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ കൂടിച്ചേരലിന് മതം ഒരിക്കലും ഒരു തടസ്സമല്ലെന്ന് ഇരുവരും പറയുന്നു. തന്റെ സഹോദരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു. ആദ്യ കാഴ്ചയിൽ നിരവധി സമ്മാനങ്ങളും ഇരുവരും പരസ്പരം കൈമാറി.