ആ ലക്ഷങ്ങൾ എവിടെ പോയി; വന്ധ്യം കരിച്ച നായ പ്രസവിച്ചത് എങ്ങനെയാണ്; സത്യാവസ്ഥ അധികൃതർ ജനങ്ങളെ അറിയിക്കുക; സന്തോഷ് പണ്ഡിറ്റ്

തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ നിലവിലുള്ളത്. നിരവധി പേർക്കാണ് ഓരോ ദിവസവും നായ്ക്കളുടെ കടിയേല്‍ക്കുന്നത്. വാക്സിനടുത്തവര്‍ പലരും മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യവുമായി നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തെരുവു നായ വിഷയത്തിൽ അടിയന്തരമായ നടപടി സർക്കാർ കൈക്കൊള്ളണമെന്ന് ആവശ്യവുമായി സമൂഹ മാധ്യമത്തിൽ സന്തോഷ് പണ്ഡിറ്റ് കുറിപ്പ് പങ്കു വച്ചു.

ആ ലക്ഷങ്ങൾ എവിടെ പോയി; വന്ധ്യം കരിച്ച നായ പ്രസവിച്ചത് എങ്ങനെയാണ്; സത്യാവസ്ഥ അധികൃതർ ജനങ്ങളെ അറിയിക്കുക; സന്തോഷ് പണ്ഡിറ്റ് 1

 തെരുവ് പട്ടികളുടെ കടിയേറ്റ് നിരവധി പേർ മരിക്കുകയും ആക്രമണത്തിനിരയായി പലരും ആശുപത്രിയില്‍  അഡ്മിറ്റ് ആവുകയും ചെയ്യുന്നത് ഒരു സ്ഥിരം വാർത്തയായി മാറിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.


ഇതിനിടയിലാണ് കോട്ടയത്ത് 12 തെരുവ്  നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ആരോ വിഷം കൊടുത്തു എന്നാണ് കരുതുന്നത്. എന്തായാലും ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു.

ആ ലക്ഷങ്ങൾ എവിടെ പോയി; വന്ധ്യം കരിച്ച നായ പ്രസവിച്ചത് എങ്ങനെയാണ്; സത്യാവസ്ഥ അധികൃതർ ജനങ്ങളെ അറിയിക്കുക; സന്തോഷ് പണ്ഡിറ്റ് 2

മുൻപ് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു വേണ്ടി കുറെ പണം മുടക്കി അവയെ വന്ധ്യം കരിച്ചു. ഇത്തരത്തിൽ വന്ധ്യം കരിച്ച നായ്ക്കളുടെ ശരീരത്തിൽ ഒരു അടയാളവും ഇട്ടു. എന്നാൽ ഇപ്പോൾ വന്ധ്യം കരിച്ച നായ പ്രസവിച്ച വാർത്ത കൂടി നമ്മൾ കണ്ടു. ലക്ഷങ്ങൾ നായ പ്രശ്നത്തിൽ പലരും അടിച്ചുമാറ്റി എന്നാണ് പലരും ചിന്തിക്കുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ അധികൃതർ ജനങ്ങളെ അറിയിക്കണം. കേരളത്തിൽ ഇപ്പോൾ നിലവിലുള്ള തെരുവ് നായ്ക്കളുടെ ശല്യം സർക്കാരും അധികൃതരും ഇടപെട്ട് ഉടൻ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും മനുഷ്യ ജീവനെക്കാൾ വലുതല്ല പേപിടിച്ച നായ്ക്കൾ എന്നും സന്തോഷ് പണ്ഡിറ്റ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

Exit mobile version