എലിസബത്ത് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ച് നിമിഷങ്ങൾക്കകം രാജ്ഞിയുടെ രൂപസാദൃശ്യമുള്ള മേഘം കണ്ടെന്ന അവകാശവാദവുമായി അമ്മയും മകളും രംഗത്ത്; ചിത്രം സമൂഹ മാധ്യമത്തില്‍ വൈറല്‍

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ലോകത്താകമാനം നിരവധി ആരാധകരുള്ള എലിസബത്ത് രാജ്ഞിയുടെ മരണ വാർത്ത പുറത്തു വന്നത്. ഏറെ ദുഃഖത്തോടെയാണ് ഈ വാർത്ത ലോകമെമ്പാടുമുള്ളവർ കേട്ടത്. ഇപ്പോഴിതാ രാജ്ഞിയുടെ മരണം പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം തന്നെ അവരുടെ രൂപ സാദൃശ്യമുള്ള ഒരു മേഘം ആകാശത്ത് ദൃശ്യമായി എന്ന അവകാശ വാദവുമായി എത്തിയിരിക്കുകയാണ് ഒരു അമ്മയും മകളും.

എലിസബത്ത് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ച് നിമിഷങ്ങൾക്കകം രാജ്ഞിയുടെ രൂപസാദൃശ്യമുള്ള മേഘം കണ്ടെന്ന അവകാശവാദവുമായി അമ്മയും മകളും രംഗത്ത്; ചിത്രം സമൂഹ മാധ്യമത്തില്‍ വൈറല്‍ 1

 ഷ്രോപ് ഷെയറിലെ ടെൽ ഫോഡിന് മുകളിലുള്ള ആകാശത്താണ് രാജ്ഞിയുടെ രൂപത്തിന്റെ സാദൃശ്യമുള്ള മേഘം പ്രത്യക്ഷപ്പെട്ടതായി ലീൻ ബഥേലും ഇവരുടെ മകൾ ലേസിയും അവകാശപ്പെട്ടത്. മേഘം പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ഇവർ അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇത് സമൂഹ മാധ്യമത്തില്‍ പങ്ക് വയ്ക്കുകയും ചെയ്തു. 

രാജ്ഞിയുടെ മരണം സ്ഥിരീകരിക്കുന്ന സമയം താനും മകളും കൂടി കാറിൽ വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴാണ് തന്റെ മകൾ ആകാശത്തേക്ക് ചൂണ്ടിക്കാട്ടി രാജ്ഞിയെന്ന് അലറി വിളിച്ചത്. ആകാശത്തേക്ക് നോക്കിയ താനും ഞെട്ടിപ്പോയെന്ന് അവർ പറയുന്നു. തങ്ങൾ അപ്പോൾ ആകാശത്ത് കണ്ട മേഘ രൂപത്തിന് രാജ്ഞിയുടെ രൂപവുമായി സാദൃശ്യം ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ കരഞ്ഞു പോയി. ഉടൻതന്നെ വാഹനം ഒതുക്കി രാജ്ഞിയുടെ രൂപത്തിനു സമാനമായ മേഘത്തിന്റെ ചിത്രങ്ങൾ പകർത്തി.

എലിസബത്ത് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ച് നിമിഷങ്ങൾക്കകം രാജ്ഞിയുടെ രൂപസാദൃശ്യമുള്ള മേഘം കണ്ടെന്ന അവകാശവാദവുമായി അമ്മയും മകളും രംഗത്ത്; ചിത്രം സമൂഹ മാധ്യമത്തില്‍ വൈറല്‍ 2

അതേസമയം രാജ്ഞിയുടെ മരണവാർത്ത പുറത്തു വന്നതിനു ശേഷം ഇത്തരത്തിൽ ആകാശത്ത് ദൃശ്യങ്ങൾ കണ്ടു എന്ന് അവകാശവാദവുമായി നിരവധി പേരാണ് യുകെയിൽ ഉടനീളം രംഗത്ത് വന്നത്.  യുകെയുടെ വിവിധ ഭാഗങ്ങളിൽ രാജ്ഞിയുടെ രൂപത്തിനോട് സാദൃശ്യമുള്ള മേഘങ്ങൾ കണ്ടുവെന്ന വാർത്ത ഒട്ടുമിക്ക അന്തർദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

Exit mobile version