നായ്ക്കളും മനുഷ്യനും സമാധാനത്തോടെ ഒരുമിച്ചു കഴിയണം; തെരുവ് നായ്ക്കളെ നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്; തെരുവുനായ വിഷയത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരുക്ക് പറ്റിയ നിരവധി പേരെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലും മറ്റും നിറയുകയാണ്. ഇതുമായി ബന്ധപ്പെട്ട് സര്ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി  നിരവധി പ്രമുഖർ രംഗത്ത് വരികയും ചെയ്തു.  തെരുവുനായ വിഷയം അടിയന്തരമായ പ്രാധാന്യത്തോടെ സർക്കാർ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തെരുവുനായ ശല്യത്തിന് അവയെ കൊന്നു കളയുന്നതല്ല മികച്ച പരിഹാരമെന്ന അഭിപ്രായവുമായി  കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് രംഗത്ത് വന്നു. നായ്ക്കളും അവയുടേതായ കർത്തവ്യങ്ങൾ ഈ ലോകത്ത് നിർവഹിക്കുന്നുണ്ട്. വ്യാപകമായി തെരുവ് നായ്ക്കളെ നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു. നായ്ക്കളും അവയുടേതായ ചില കടമകള്‍ ഈ ലോകത്ത് നിറവേറ്റുന്നുണ്ട്. പക്ഷേ അത് നമ്മൾ അറിയുന്നില്ല എന്നേയുള്ളൂ, കോഴിക്കോട് മേയർ പറഞ്ഞു.

നായ്ക്കളും മനുഷ്യനും സമാധാനത്തോടെ ഒരുമിച്ചു കഴിയണം; തെരുവ് നായ്ക്കളെ നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്; തെരുവുനായ വിഷയത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് 1

മനുഷ്യരും നായ്ക്കളും സമാധാനപൂർവ്വം ഒരുമിച്ച് കഴിയുകയാണ് വേണ്ടത്. ഈ ഭൂമിയിൽ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്നേഹിതരും ആണ് നായ്ക്കൾ. ആ രീതിയിൽ അതിനെ കണ്ട് പരിപാലിക്കാൻ നമുക്ക് കഴിയണം. നായ്ക്കളും മനുഷ്യരും ഒരുമിച്ച് ഭൂമിയിൽ ജീവിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താൻ ശ്രമിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

നായ്ക്കളും മനുഷ്യനും സമാധാനത്തോടെ ഒരുമിച്ചു കഴിയണം; തെരുവ് നായ്ക്കളെ നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്; തെരുവുനായ വിഷയത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് 2

നായ്ക്കളോടുള്ള അകാരണമായ ഭയത്തിൽ നിന്ന് അവയെ സ്നേഹിച്ച സൗമ്യരാക്കുവാൻ എല്ലാവർക്കും കഴിയണം, അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് മറ്റു മാർഗങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരുന്നതെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.
അതേ സമയം കോഴിക്കോട് മേയറുടെ ഈ അഭിപ്രായത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.  സമോഹ മാധ്യമത്തില്‍ മേയറുടെ ഈ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ശക്തമായി.  

Exit mobile version