സ്റ്റാമ്പ് പേപ്പറുമായി വരന്റെ കൂട്ടുകാർ വിവാഹ വേദിയിൽ എത്തി; സ്റ്റാമ്പ് പേപ്പർ വായിച്ചു നോക്കിയ വധു ചിരിച്ചു കൊണ്ട് കരാറിൽ ഒപ്പിട്ടു; സംഭവം ഇങ്ങനെ

വിവാഹ വേദിയിൽ പലപ്പോഴും പല രസകരമായ മുഹൂർത്തങ്ങളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ഇത്തരം മുഹൂർത്തങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് വധുവിന്റെയോ വരവിന്റെയോ സുഹൃത്തുക്കളായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. തമിഴ്നാട്ടിൽ നടന്ന ഒരു വിവാഹത്തിന് വധു ഒപ്പു വെച്ച ഒരു കരാറാണ് സമൂഹ മാധ്യമത്തിൽ ചിരി പടർത്തുന്നത്.

സ്റ്റാമ്പ് പേപ്പറുമായി വരന്റെ കൂട്ടുകാർ വിവാഹ വേദിയിൽ എത്തി; സ്റ്റാമ്പ് പേപ്പർ വായിച്ചു നോക്കിയ വധു ചിരിച്ചു കൊണ്ട് കരാറിൽ ഒപ്പിട്ടു; സംഭവം ഇങ്ങനെ 1

ഇതിൽ ഏറ്റവും രസകരമായ കാര്യം ദമ്പതികൾ തമ്മിലല്ല കരാർ എന്നതു തന്നെയാണ്. വരന്‍റെ സുഹൃത്തുക്കളും വധുവുമായി ഉള്ള ഒരു കരാറാണ് ഇത്.

 തേനിയിലെ ഒരു സ്വകാര്യ കോളേജിൽ അധ്യാപകരായി ജോലി നോക്കുന്ന ഹരിപ്രസാദും പൂജയുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. ഇവരുടെ വിവാഹ ചടങ്ങിൽ എത്തിയ വരന്‍റെ സുഹൃത്തുക്കൾ 20 രൂപയുടെ സ്റ്റാമ്പ് പേപ്പറുമായി വേദിയിലേക്ക് കയറി വന്നു. പിന്നീട് ഇതിൽ ഒപ്പിടാൻ വധുവിനോട് ആവശ്യപ്പെട്ടു. ശരിക്കും എന്താണ് സംഭവം എന്ന് അറിയാതെ വധു ആ പേപ്പർ വാങ്ങി വായിച്ചു നോക്കി. കരാർ വായിക്കുന്ന വധുവിന്റെ മുഖത്ത് ചിരി പടർന്നു. ഒടുവിൽ വധു കരാറിൽ ഒപ്പിട്ടു നൽകുകയും ചെയ്തു. സംഭവം എന്താണെന്ന് അറിയാതെ വേദിയിലിരിക്കുന്നവർ എല്ലാവരും അത്ഭുതപ്പെട്ടു.

സ്റ്റാമ്പ് പേപ്പറുമായി വരന്റെ കൂട്ടുകാർ വിവാഹ വേദിയിൽ എത്തി; സ്റ്റാമ്പ് പേപ്പർ വായിച്ചു നോക്കിയ വധു ചിരിച്ചു കൊണ്ട് കരാറിൽ ഒപ്പിട്ടു; സംഭവം ഇങ്ങനെ 2

പിന്നീട് ആ സ്റ്റാമ്പ് പേപ്പര്‍ വേദിയില്‍ വായിച്ചു, അതില്‍ എഴുതിയിരിക്കുന്നത്, ശനി ഞായർ ദിവസങ്ങളിൽ ക്രിക്കറ്റ് കളിക്കുന്നതിനു വേണ്ടി ഞാൻ ഹരിപ്രസാദിന് അനുവാദം നൽകുന്നു എന്നതായിരുന്നു. ഇതായിരുന്നു വധുവും വരന്‍റെ സുഹൃത്തുക്കളും തമ്മിലുള്ള കരാർ.

ഇവരുടെ നാട്ടിലെ സൂപ്പർസ്റ്റാർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് വരൻ ഹരിപ്രസാദ്. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞതിനു ശേഷം തങ്ങളുടെ ഒപ്പം ക്രിക്കറ്റ് കളിക്കാൻ എത്തുന്നതിന് ഹരിപ്രസാദിന് ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടാകുമോ എന്ന് വരന്റെ സുഹൃത്തുക്കൾ ഭയന്നിരുന്നു. ക്രിക്കറ്റ് കളിക്കുന്നതിന് ഹരിപ്രസാദിനെ ഭാര്യ തടസ്സം പിടിക്കില്ലെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് സുഹൃത്തുക്കൾ ഇത്തരം ഒരു ആശയവുമായി മുന്നോട്ട് വന്നത്.

Exit mobile version