എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി അധികാരം ഏറ്റിരിക്കുകയാണ്. എലിസബത്ത് രാജ്ഞി അധികാരത്തിലേറുമ്പോൾ അവരുടെ പ്രായം 25 വയസ് ആണെങ്കിൽ ചാൾസ് രാജകുമാരൻ രാജാവാകുന്നത് തന്റെ 73 വയസ്സിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ പ്രവർത്തികളും ലോകം ഉറ്റുനോക്കുകയാണ്. മാത്രമല്ല അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് വല്ലാത്ത കൗതുകമാണ്. ചാൾസ് രാജാവിന്റെ അധികമാർക്കും അറിയാത്ത ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.
ലോകത്തിന്റെ ഏത് കോണിൽ പോയാലും സ്വന്തം ടോയ്ലറ്റ് സീറ്റും ക്ലീനക്സിന്റെ വെൽവെറ്റ് ടോയ്‌ലറ്റ് പേപ്പറും ഒപ്പം കരുതുന്നത് ചാൾസിന്റെ ശീലമാണ്. കൂടാതെ തന്റെ ഷൂ ലേസുകൾ എല്ലാ ദിവസവും മുടങ്ങാതെ ഇസ്തിരിയിടാന്‍ അദ്ദേഹം പരിചാരകരോട് നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ ദിവസവും ചാൾസിന്റെ പൈജാമയും ഷൂ ലേസും ഇസ്തിരിയിടണം. കൂടാതെ ബാത്ത് പ്ലഗ് ഒരു പ്രത്യേക പൊസിഷനിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. ബാത്ത് ടബ്ബിൽ പകുതി വെള്ളം മാത്രമേ ഉണ്ടാകാനും പാടുള്ളൂ.
ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണ കാര്യത്തിലും ചില ശീലങ്ങൾ തുടർന്നു പോരുന്നുണ്ട്.
വീട്ടിൽ ഉണ്ടാക്കിയ റൊട്ടി,ഒരു ബൗളിൽ ഫ്രഷ് ഫ്രൂട്ട്സ്, ഫ്രഷ് ജ്യൂസ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണം. മാത്രവുമല്ല എവിടെപ്പോയാലും സ്വന്തം ബ്രേക്ക് ഫാസ്റ്റ് ബോക്സും ഒപ്പം കരുതും. 6 വ്യത്യസ്ത തരത്തിലുള്ള തേനാണ് അദ്ദേഹം ഉപയോഗിക്കുന്നത്. കൂടാതെ യാത്രകളില്‍ ഉടനീളം ഡ്രൈ ഫ്രൂട്ട്സും വളരെ പ്രത്യേകതകളുള്ള ഭക്ഷണ വസ്തുക്കളും ഒപ്പം കരുതാറുണ്ടെന്നും പറയപ്പെടുന്നു.