തെരുവ് നായ്ക്കളുടെ സംരക്ഷകര്‍ വാക്സിന്‍ മാഫിയ ആണോ; മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ന് മലയാളികൾ. ഓരോ ദിവസവും തെരുവ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം  കൂടി വരുകയാണ്. ആന്റി റാബിസ് വാക്സിൻ സ്വീകരിച്ചവർ പോലും പേവിഷബാധയേറ്റ് മരണത്തിന് കീഴടങ്ങുന്നു. ഇത് വാക്സിന്റെ ഫലപ്രാപ്തിയെ പോലും ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഈ സാഹചര്യത്തിലാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ വളരെ വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ചില കാര്യങ്ങൾ പ്രസക്തമാകുന്നത്. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ മുന്നോട്ട് വച്ച പ്രസ്ക്‍തമായ കാര്യങ്ങള്‍ വീണ്ടും പ്രചരിക്കപ്പെടുകയാണ്.

തെരുവ് നായ്ക്കളുടെ സംരക്ഷകര്‍ വാക്സിന്‍ മാഫിയ ആണോ; മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ 1

തിരുവനന്തപുരത്ത് കളക്ടർ ആയിരുന്ന സമയത്താണ് ബിജു പ്രഭാകർ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. തെരുവുനായ്ക്കളെ കൊല്ലുന്നതിന് തടസ്സമായി നിൽക്കുന്നത് വാക്സിൻ മാഫിയാണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നിൽ വാക്സിന്‍ കമ്പനികളുടെ കച്ചവട താൽപര്യമാണ് ഉള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.ബിജു പ്രഭാകരന്റെ ഈ അഭിപ്രായം ഇപ്പോൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു പിന്നിലെ നിജസ്ഥിതി പുറത്ത് വരേണ്ടത് അത്യാവശ്യമാണ്.

കഴിഞ്ഞ ഒരു മാസത്തോളമായി കേരളത്തിൽ തെരുവു നായ്ക്കളുടെ ആക്രമണം വലിയതോതിൽ ഉയർന്ന നിലയാണ്. ഓരോ ദിവസവും പുറത്തു വരുന്ന കണക്കുകൾ  ജനങ്ങളുടെ ആശങ്ക വർദ്ധിക്കുന്നതാണ്.

തെരുവ് നായ്ക്കളുടെ സംരക്ഷകര്‍ വാക്സിന്‍ മാഫിയ ആണോ; മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ 2

ഇതിൽ ഏറ്റവും ദുരൂഹമായതും വിഷമിപ്പിക്കുന്നതും ആയ കാര്യം നായയുടെ കടിയേറ്റ പേവിഷബാധ ഉണ്ടായവരിൽ വാക്സിനേഷൻ എടുത്തവരും ഉണ്ട് എന്നതാണ്. കണക്കുകൾ അനുസരിച്ച് 2012 മുതൽ 2022  സെപ്റ്റംബർ അഞ്ചു വരെയുള്ള കണക്കുകൾ അനുസരിച്ച് 21 പേരാണ് പേവിഷബാധയേറ്റ് മരണപ്പെട്ടത്. ഇതിൽ വലിയൊരു വിഭാഗം പേരും വാക്സിൻ സ്വീകരിച്ചവരാണ്.

 മുൻകാലങ്ങളിൽ നിശ്ചിത കാലയളവിൽ തെരുവുനായ്ക്കളെ കൊല്ലാറുള്ളത് കൊണ്ട് അവയുടെ ആക്രമണം താരതമ്യേന കുറവായിരുന്നു. എന്നാല്‍ നായ്ക്കളെ കൊല്ലുന്നത് ക്രൂരതയാണെന്ന് അവകാശവുമാതവുമായി  ഒരു വിഭാഗം കോടതിയെ സമീപിച്ചതോടെ നായ്ക്കളെ കൊല്ലുന്നത് സുപ്രീംകോടതി വിലക്കിയിരുന്നു. വന്ധ്യംകരണം മാത്രമേ നടപ്പാക്കാവൂ എന്ന നിയമം വരികയും ചെയ്തു. ഇതാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണം ആക്കിയത് എന്നാണ് അനുമാനം.

Exit mobile version