ബീഫ് ഫ്രൈക്ക് വേണ്ടി ഗുണ്ടാ വിളയാട്ടം; തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ  ഗുണ്ടാസംഘം ആക്രമിച്ച് തട്ടിയെടുത്തു; സംഭവം ഹരിപ്പാട്

തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ നൽകാതിരുന്ന യുവാവിനെ മർദ്ദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുളിര് വിഷ്ണു എന്ന പേരിൽ അറിയപ്പെടുന്ന കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു എന്ന 29 കാരനെയും  പിലാപ്പുഴ വലിയ തെക്കേതിൽ ആദർശ് എന്ന 30കാരനെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്.

ബീഫ് ഫ്രൈക്ക് വേണ്ടി ഗുണ്ടാ വിളയാട്ടം; തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ  ഗുണ്ടാസംഘം ആക്രമിച്ച് തട്ടിയെടുത്തു; സംഭവം ഹരിപ്പാട് 1

 ഹരിപ്പാട് ഉള്ള മറുതാമുക്കിന് സമീപത്തുള്ള തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ പാഴ്സൽ വാങ്ങി പോകുമ്പോൾ ആണ് കാർത്തികപ്പള്ളി പുതുക്കണ്ടം എരുമപ്പുറത്ത് കിഴക്കേതിൽ വിഷ്ണു എന്ന 26കാരനാണ് മർദ്ദനം ഏൽക്കേണ്ടി വന്നത്.

 കാറിൽ വന്ന കുളിർ വിഷ്ണുവും ആദർശും ബീഫ് ഫ്രൈയുമായി പോയ വിഷ്ണുവിനെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ പണമില്ലെന്ന് അറിയിച്ചതോടെ ഇവർ വിഷ്ണുവിന്റെ പക്കൽ ഉണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കാൻ ശ്രമിച്ചു.  എന്നാൽ ഇവരുടെ ഈ ശ്രമം വിഷ്ണു എതിർത്തു. ഇതോടെയാണ് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. തുടർന്ന് പ്രതികൾ വിഷ്ണുവിനെ മർദ്ദിച്ചു ബീഫ് ഫ്രൈ തട്ടിയെടുക്കുക ആയിരുന്നു. മർദ്ദനമേറ്റ വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബീഫ് ഫ്രൈക്ക് വേണ്ടി ഗുണ്ടാ വിളയാട്ടം; തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ  ഗുണ്ടാസംഘം ആക്രമിച്ച് തട്ടിയെടുത്തു; സംഭവം ഹരിപ്പാട് 2

 ഈ കേസിൽ പോലീസ് പിടിയിലായ കുളിരു വിഷ്ണുവും ആദർശും നിരവധി കേസുകളിൽ പ്രതികളാണെന്നു പോലീസ് പറയുന്നു. ഏതായാലും ബീഫ് ഫ്രൈയ്ക്ക് വേണ്ടി ഒരാളെ തടഞ്ഞു നിർത്തി മർദ്ദിച്ച സംഭവം സമൂഹ മാധ്യമത്തിൽ പുതിയ ട്രോളുകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഏതാനും ദിവസം മുൻപ് പപ്പടം കിട്ടാത്തതിന്റെ പേരിൽ കല്യാണത്തിന് അടി ഉണ്ടാക്കിയ സംഭവം വലിയ വാർത്തയായിരുന്നു. അതുമായി ബന്ധപ്പെട്ട ട്രോളുകള്‍ കെട്ടടങ്ങുന്നതിന് മുൻപാണ് ബീഫ് ഫ്രൈക്ക് വേണ്ടിയുള്ള ഗുണ്ടാ ആക്രമണം.

Exit mobile version