മൂന്നര വയസ്സുള്ള കുഞ്ഞിനെ വാഹനത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത ഡ്രൈവറുടെ വീട് പൊളിച്ചു മാറ്റി

 മൂന്നര വയസ്സുള്ള കുട്ടിയെ ക്രൂരമായി വാഹനത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത ബസ് ഡ്രൈവറുടെ വീട് റവന്യൂ ജീവനക്കാരും പോലീസും മുനിസിപ്പൽ കോർപ്പറേഷനും ചേർന്ന് പൊളിച്ചു നീക്കി. മധ്യപ്രദേശിലെ ഭോപ്പാലിൽ ഉള്ള ഷാപ്പുര വസന്ത് കുഞ്ച് കോളനിക്ക് സമീപത്തുള്ള വീടാണ് അധികൃതർ പൊളിച്ചു നീക്കിയത്. ഈ വീട് അനധികൃതമായി നിർമ്മിച്ചതാണ് എന്നതാണ് അധികൃതർ വീട് പൊളിച്ചു മാറ്റുന്നതിന് കാരണമായി പറഞ്ഞത്.

മൂന്നര വയസ്സുള്ള കുഞ്ഞിനെ വാഹനത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത ഡ്രൈവറുടെ വീട് പൊളിച്ചു മാറ്റി 1

ഷീറ്റ് മേഞ്ഞ വളരെ ചെറിയ ഈ വീട് ചുറ്റികയും  മറ്റു സാമഗ്രികളും ഉപയോഗിച്ചാണ് ഉപയോഗിച്ചാണ് അടിച്ച് തകർത്തത്.  കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത് സംഭവം നടക്കുമ്പോൾ ബസില്‍ ആയ കൂടി  ഉണ്ടായിരുന്നു എന്നാണ്. ഇവരും പോലീസ് കസ്റ്റഡിയിലാണ്. കുട്ടി വീട്ടിൽ തിരികെ എത്തിയപ്പോൾ ബാഗിൽ ഉണ്ടായിരുന്ന മറ്റൊരു ഉടുപ്പായിരുന്നു ധരിച്ചിരുന്നത്, ഇത് അമ്മ ശ്രദ്ധിക്കാൻ ഇടയായി. ഇതേക്കുറിച്ച് ക്ലാസ് ടീച്ചറിനെ വിളിച്ച് തിരക്കിയപ്പോള്‍  ഉടുപ്പ് മാറ്റിയിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു.

പിന്നീട് തന്റെ ജനനേന്ദ്രിയത്തിൽ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞപ്പോള്‍ ഒരു കൗൺസിലറുടെ അടുത്ത് കൊണ്ടുപോയി, അപ്പോഴാണ് ബസ് ഡ്രൈവർ തന്നെ ബലാത്സംഗം ചെയ്തതായി കുട്ടി പറഞ്ഞത്. കുട്ടിയുടെ ഉടുപ്പ് മാറ്റിയതും ഇയാൾ തന്നെയാണ്.

മൂന്നര വയസ്സുള്ള കുഞ്ഞിനെ വാഹനത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത ഡ്രൈവറുടെ വീട് പൊളിച്ചു മാറ്റി 2

രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഭവം നടക്കുമ്പോൾ ആയയും ബസ്സിൽ ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഈ സംഭവം പുറത്തറിയാതിരിക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും നീക്കം ഉണ്ടായതായി പരാതി ഉയർന്നിരുന്നു. ഇതോടെ പെൺകുട്ടികളെ കൊണ്ടു പോകുന്ന ബസുകളിൽ സിസിടിവി ക്യാമറകൾ നിർബന്ധമാക്കിയിരിക്കുകയാണ്. കൂടാതെ ബസ്സിനുള്ളിൽ വനിതാ ജീവനക്കാർ ഉണ്ടായിരിക്കണമെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടർ ഉത്തരവിട്ടു.

Exit mobile version