രാജ്യത്തെ ഏറ്റവും വലിയ എഡ്യൂട്ടെക് പ്ലാറ്റ്ഫോമുകളിൽ ഒന്നായ ബൈജൂസിന്റെ ലാഭത്തിൽ വലിയ തോതിലുള്ള ഇടിവാണ് 2021 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 4588 കോടിയുടെ നഷ്ടമാണ് കംബനിക്ക് ഉണ്ടായിട്ടുള്ളത് എന്നാണ് ലഭിക്കുന്ന കണക്കുകൾ. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളെ മുന്‍ നിര്‍ത്തി 12.5 കോടിയാണ് ഓരോ ദിവസവും കമ്പനിയുടെ നഷ്ടം. നിലവിലെ സാഹചര്യത്തിൽ കമ്പനിയുടെ വരുമാനത്തിലും വലിയ തോതിലുള്ള കുറവാണ് കാണിക്കുന്നത്. 2020 – 21 സാമ്പത്തിക വർഷത്തിൽ ലാഭം ഉണ്ടാക്കാൻ കഴിയാതിരുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറി. വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടായി. 2074 കോടി ഉണ്ടായിരുന്ന ലാഭം 2428 കോടിയായി കുറഞ്ഞു എന്നാണ് കണക്കുകള്‍. കോവിഡ് കാലത്ത് വലിയൊരു വിഭാഗം കുട്ടികളും ഓൺലൈൻ പഠനത്തിലേക്ക് തിരിഞ്ഞിട്ട് പോലും ബൈജൂസിന് പ്രതീക്ഷിച്ചത്ര നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്.
അതേ സമയം 2022 സാംബത്തിക വര്‍ഷത്തില്‍ വരുമാനം 10,000 കോടി കവിഞ്ഞു എന്നാണ് കമ്പനി ആകാശപ്പെടുന്നതാണ്. എന്നാൽ 2022ലെ ലാഭവും നഷ്ടവും എന്താണെന്ന് പുറത്തു പറയാൻ ഇതുവരെ കമ്പനി തയ്യാറായിട്ടില്ല. കോവിഡ് രൂക്ഷമായ സാഹചര്യം മുതലെടുത്ത് ഓൺലൈൻ ആപ്പുകൾ വൻതോതിൽ ലാഭമുണ്ടാക്കിയ ഈ സാഹചര്യത്തിലാണ് ബൈജൂസിന് ഈ തിരിച്ചടി നേരിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്. അതേസമയം ബൈജൂസും അവരുടെ ഓഡിറ്റിംഗ് ടീമായ ഡിലോയിറ്റും ആയുള്ള തർക്കം ഉടലെടുത്തതാണ് കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ പുറത്തു വരാൻ വൈകുന്നതിന് കാരണമായി എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ബൈജൂസിന്‍റെ ലാഭം കണക്കാണുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതായി ഓഡിറ്റിംഗ് ടീം ചൂണ്ടിക്കാട്ടിയതായി വിവരം ഉണ്