എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം അരങ്ങേറിയത് നാടകീയ സംഭവങ്ങൾ; ലൈവ് ടെലികാസ്റ്റിങ് നിര്‍ത്തിവച്ചു; ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍

എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിയുടെ സമീപം കഴിഞ്ഞ ദിവസം ഉണ്ടായ ചില നാടകീയ സംഭവങ്ങൾ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്ഞിയുടെ ശവപ്പെട്ടിയുടെ സമീപത്ത് നിന്ന റോയൽ ഗാർഡ് ഉദ്യോഗസ്ഥൻ ബോധരഹിതനായി വീണു.  ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിൽ വലിയ തോതിൽ പ്രചരിക്കുകയുണ്ടായി.

എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം അരങ്ങേറിയത് നാടകീയ സംഭവങ്ങൾ; ലൈവ് ടെലികാസ്റ്റിങ് നിര്‍ത്തിവച്ചു; ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍ 1

നിലവില്‍ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആണ് രാജ്ഞിയുടെ    മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് പെട്ടന്നു ബോധരഹിതനായി താഴേക്ക് വീണത്. ബാൽ മുറാലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് രാജ്ഞിയുടെ മൃതദേഹം ലണ്ടനിലേക്ക് കൊണ്ടു വന്നത്. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത് ഞായറാഴ്ചയാണ്. അതുവരെ മൃതദേഹം വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആയിരിക്കും സൂക്ഷിക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം അരങ്ങേറിയത് നാടകീയ സംഭവങ്ങൾ; ലൈവ് ടെലികാസ്റ്റിങ് നിര്‍ത്തിവച്ചു; ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍ 2

 രാജ്ഞിയുടെ മൃതദേഹം വച്ചിരിക്കുന്നത് കാറ്റ് ഫാൾക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉയർന്ന പീഠത്തിന്റെ മുകളിലാണ്. ഇത് ഇത്തരം ചടങ്ങുകളില്‍ മാത്രം ഉപയോഗിയ്ക്കുന്ന ഒന്നാണ്.  24 മണിക്കൂറും മൃതദേഹത്തിന് ചുറ്റും അംഗരക്ഷകനും ബ്രിട്ടീഷ് സൈനികരുടെയും കാവല്‍  ഉണ്ടാകും. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയാണ് മൃതദേഹം ഇപ്പോള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

 ഓരോ ദിവസവും നിരവധി പേരാണ് രാജ്ഞിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇവിടെക്കു  എത്തുന്നുണ്ട്. ഇത്തരത്തിൽ രാജ്ഞിയെ സന്ദർശിക്കാൻ ആളുകൾ എത്തുന്നതിനിടെയാണ് ഒരു റോയൽ ഗാർഡ് ഉദ്യോഗസ്ഥൻ ബോധരഹിതനായി നിലത്തെക്കു വീണത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമമങ്ങളില്‍ ഉടനീളം വ്യാപകമായി  പ്രചരിക്കുന്നത്. ഈ സംഭവം ഉണ്ടായതോടെ അന്തിമ ഉപചാരം അർപ്പിക്കുന്ന ചടങ്ങുകളുടെ തൽസമയ സംരക്ഷണം കുറച്ചു സമയത്തേക്ക് നിർത്തി വച്ചു. ഞായറാഴ്ച്ച നടക്കുന്ന ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും. 

Exit mobile version