ഇന്ന് മനുഷ്യ കുലം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് കാലാവസ്ഥ വ്യതിയാനം. ഇത് ഭൂമിയിലെ ജീവ വര്‍ഗത്തെ തന്നെ പ്രതികൂലമായി ബാധിക്കും. പല കരണങ്ങളും ഇതിന് പിന്നില്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത് ഓസോണ്‍ പാളിയില്‍ സംഭവിക്കുന്ന വിള്ളലുകളാണ്. നമ്മുടെ ഭൂപ്രകൃതിയെ തന്നെ ഈ വിള്ളല്‍ പ്രതികൂലമായി ബാധിക്കുന്നു. ഓസോൺ പാളിക്ക് വിള്ളൽ വീഴുന്നതിലൂടെ ആർട്ടിക്കിലും അന്റാർട്ടിക്കയിലും ഉള്ള മഞ്ഞുരുകുന്നതിനും അത് ഭൂമിയിലെ കാലാവസ്ഥാ ചക്രത്തെ തന്നെ അസ്സന്തുലിതമാക്കുന്നതിനും കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതിന് മറ്റൊരു കാരണം കൂടി ഉണ്ടെന്ന് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നു. അയഡിനാണ് ഇതിലെ പ്രധാന വില്ലൻ. അയഡിനും ഓസോണും തമ്മില്‍ ഉണ്ടാകുന്ന രാസപ്രവർത്തനം മൂലം ഓസോണ്‍ പാലിയില്‍ വിള്ളൽ വീഴാന്‍ കാരണമാകുന്നു. ഈ രംഗത്ത് പഠനം നടത്തുന്ന ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പുതിയ പഠനം പുറത്തിറക്കിയത്. ആർട്ടിക്കിലെ മഞ്ഞുരുകുന്നതിന് അയഡിനും ഒരു കാരണമാണ്. 20 ഓളം രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം ഗവേഷകര്‍ സംയുക്തമായി ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
ഇതുമൂലം വിദൂര ഭാവിയിൽ അതീവ ഗുരുതരമായ പ്രത്യാഘാതം ഉണ്ടായേക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. സൂര്യനിൽ നിന്നും പുറത്തു വരുന്ന മനുഷ്യ ശരീരത്തിന് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ഓസോൺ പാളിയാണ്. എന്നാൽ ഓസോൺ പാളിയുടെ കവചം നഷ്ടപ്പെടുന്നതോടുകൂടി അത് പല രോഗങ്ങൾക്കും കാരണമാകുമെന്നും അത് ഭൂമിയിലെ കാലാവസ്ഥയെ തന്നെ മാറ്റി മറിക്കുമെന്നും ഗവേഷകർ പറയുന്