ബീഹാറിലെ ഒരു മോഷ്ടാവിന് യാത്രക്കാരൻ കൊടുത്തത് നല്ല ഒന്നാന്തരം പണി. ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ജനാലയിലൂടെ കയ്യിട്ട് മൊബൈൽ പിടിച്ചു പറിക്കാൻ ശ്രമിച്ച കള്ളന്റെ കയ്യിൽ യാത്രക്കാരൻ പിടികൂടി ട്രയിന്‍റെ ഒപ്പം വലിച്ചു കൊണ്ടു പോയത് 10 കിലോമീറ്റർ ദൂരം. സംഭവം നടന്നത് ബീഹാറിലാണ്. ട്രെയിൻ പതുക്കെ പോയത് എന്നതുകൊണ്ടും യാത്രക്കാരന് അലിവ് തോന്നിയത്കൊണ്ടുമാണ് കള്ളന് കാര്യമായ പരിക്കൊന്നും പറ്റാതിരുന്നത്. സെപ്റ്റംബർ 14 ലാണ് ഈ സംഭവം നടക്കുന്നത്. ഇതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാണ്.
സാഹെബ്പൂല്‍ കമൽ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോഴാണ് മോഷ്ടാവ് ജനാലയിലൂടെ കയ്യിട്ട് യാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ എടുക്കാൻ ശ്രമിച്ചത്. ഇത് തിരിച്ചരിഞ്ഞ യാത്രക്കാരന്‍ ഉടൻതന്നെ കള്ളന്റെ കൈയിൽ പിടിത്തമിട്ടു. കയ്യില്‍ പിടിവീണു എന്ന് മനസ്സിലായതോടെ കൈ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. മാത്രവുമല്ല കയ്യിലെ പിടുത്തം വിടാൻ യാത്രക്കാരന്‍ തയ്യാറായില്ല. സംഭവം പന്തികേട് ആണെന്ന് മനസ്സിലായ കള്ളൻ ഉടൻ തന്നെ നിലവിളിക്കാനും അപേക്ഷിക്കാനും തുടങ്ങി. പക്ഷേ അതൊന്നും യാത്രക്കാരൻ മുഖവലിക്കെടുത്തില്ല. പതിയെ ട്രെയിൻ വേഗം കൈവരിച്ചതോടെ മറ്റു മാർഗ്ഗമില്ലാത്ത രണ്ട് കൈയും ജനലിൽ പഠിച്ച യാത്രക്കാരൻ തൂങ്ങി നിന്നു. 10 കിലോമീറ്ററോളം ദൂരമാണ് യാത്രക്കാരൻ ജനലിന്റെ കമ്പിയിൽ പിടിച്ചു തൂങ്ങിക്കിടന്നത്. അടുത്ത സ്റ്റേഷനിൽ എത്തിയപ്പോഴേക്കും കള്ളൻ ശരിക്കും തളർന്നു പോയിരുന്നു. പിന്നീട് ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോൾ മാത്രമാണ് ഇയാളെ മോചിപ്പിക്കാൻ യാത്രക്കാരൻ തയ്യാറായത്. ഇനി മേലാൽ ഇത് ആവർത്തിക്കല്ലെന്ന് കരഞ്ഞ് പറഞ്ഞതോടെ അലിവ് തോന്നിയ യാത്രക്കാരൻ ഇയാളെ മോചിപ്പിക്കുക ആയിരുന്നു.