ഫ്രൈഡ് റൈസിൽ ചിക്കന് കുറഞ്ഞുപോയി; അഞ്ചംഗ സംഘം ജീവനക്കാരെ മർദ്ദിച്ചു; റിസോർട്ട് അടിച്ചു തകർത്തു

കഴിക്കാനായി വാങ്ങിയ ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞു പോയി എന്ന കാരണമാരോപിച്ച് അഞ്ചംഗ സംഘം റിസോർട്ട് അടിച്ചു തകർത്തു. ഇടുക്കി രാമക്കൽമേട്ടിലുള്ള  റിസോർട്ടിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്. രാമക്കൽ മേട്ടിലുള്ള സിയോൺ ഹിൽസ് എന്ന റിസോർട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടയാണ് ചിക്കൻ കുറഞ്ഞു പോയി എന്ന കാരണം ചൂണ്ടിക്കാട്ടി ആണ് അഞ്ചക്ക സംഘത്തിലെ ഒരാൾ ജീവനക്കാരനുമായി തർക്കത്തിൽ ഏർപ്പെട്ടത്.  കുറച്ചു കഴിഞ്ഞതോടെ കൂടുതൽ ചിക്കൻ വേണമെന്നു ആവശ്യപ്പെട്ട് ഈ  സംഘം കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിച്ചു.  ഇത് ചോദ്യം ചെയ്ത ജീവനക്കാരെ ഇവർ കയ്യേറ്റം ചെയ്തു.  തുടർന്ന് മദ്യപിക്കുകയായിരുന്ന ഇവർ അവിടെ ഉണ്ടായിരുന്ന മേശയും പ്ലേറ്റുകളും ഉൾപ്പെടെ അടിച്ചു തകർത്തു.  കാര്യം അന്വേഷിച്ച് എത്തിയ റിസോർട്ടിലെ മറ്റ് ജീവനക്കാരെയും ഈ സംഘം ദേഹോപദ്രവം ഏൽപ്പിച്ചു.  

ഫ്രൈഡ് റൈസിൽ ചിക്കന് കുറഞ്ഞുപോയി; അഞ്ചംഗ സംഘം ജീവനക്കാരെ മർദ്ദിച്ചു; റിസോർട്ട് അടിച്ചു തകർത്തു 1

 ആക്രമണം നടത്തുന്നതിനിടെ ഈ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളുടെ കൈ മുറിഞ്ഞ് ഗുരുതരമായി പരിക്ക് പറ്റിയതായി റിസ്സോര്‍ട്ട് ജീവനക്കാർ പറഞ്ഞു. റിസോർട്ട് ഉടമകൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി  കൂടുതല്‍ പരിശോധന നടത്തി.  ഋസ്സോര്‍ട്ടിനു നേരെയുള്ള ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം എന്ന ആവശ്യവുമായി റിസോർട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പോലീസിന് പരാതി നൽകി.  പരാതി ഫയലില്‍ സ്വീകരിച്ച നെടുംകണ്ടം പോലീസ്, ഈ വിഷയത്തില്‍  കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് അറിയിച്ചു.

ഭക്ഷണത്തിന് വേണ്ടി സംഘര്‍ഷം ഉണ്ടാകുന്ന സംഭവം ഇപ്പോള്‍ സംസ്ഥാനത്ത് കൂടി വരികയാണ്.  പപ്പടത്തിന് വേണ്ടിയും, ബീഫിന് വേണ്ടിയും സംഘര്‍ഷം ഉണ്ടാകുന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നിരുന്നു.

Exit mobile version