വെറും നാല് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ തന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് യുവതി പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെട്ടു. പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞതിനു ശേഷമുള്ള രണ്ടാമത്തെ ദിവസം പുറത്തു തണുപ്പുള്ളതുകൊണ്ട് താനും അമ്മയും തീ ഈ കായികയായിരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് അച്ഛൻ അങ്ങോട്ടേക്ക് വന്നത്. പിന്നീട് ശരിക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. തന്റെ മുഖം പൊള്ളുകയാണെന്ന് മാത്രം തിരിച്ചറിഞ്ഞു. കണ്ണുകളും ചുണ്ടും ഇല്ല എന്നാണ് തോന്നിയത്, അപ്പോൾ നാല് വയസ്സ് മാത്രമായിരുന്നു പ്രായം. ഉടന്‍ തന്നെ അച്ഛനും അമ്മയും തന്നെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി.
അച്ഛൻ കൊണ്ടുവന്ന പെട്രോൾ കുപ്പി മറിഞ്ഞാണ് ഈ ദുരന്തം സംഭവിച്ചതെന്ന് അമ്മ പറഞ്ഞു. ഇത് ശരിക്കും അച്ഛന്റെ തെറ്റായിരുന്നു. രക്ഷപ്പെടുമോ എന്ന് പോലും ഭയന്നു. അടിയന്തരമായ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷം മുഖം നിറയെ ബാൻഡേജ് ആയിട്ടാണ് പിന്നീട് ഉണരുന്നത്. പിന്നീടുള്ള അഞ്ചുവർഷം എട്ടോളം ശസ്ത്രക്രിയകൾക്ക് വിധേയയായി. കുട്ടിക്കാലത്തെ അഞ്ചുവർഷവും ആശുപത്രിയിലായിരുന്നു. പിന്നീടാണ് പുറത്തിറങ്ങുന്നതും പുതിയ ജീവിതം തുടങ്ങുന്നതും. സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ ഒപ്പമുള്ള കുട്ടികൾ അകറ്റിനിർത്തി, അവർ സംസാരിച്ചില്ല. മറ്റു കുട്ടികൾക്ക് തന്നെ കാണുന്നതും സംസാരിക്കുന്നതും ഭയമാണെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
അതോടെ മറ്റുള്ളവരോട് സംസാരിക്കുന്നത് അവസാനിപ്പിച്ചു. സമൂഹ മാധ്യമത്തില്‍ റീലുകൾ ചെയ്യുമ്പോൾ ആദ്യം ഭയം ഉണ്ടായിരുന്നു. എങ്ങനെയാണ് തന്നെ ആളുകൾ സ്വീകരിക്കുക എന്ന ചിന്ത ഉണ്ടായിരുന്നു. എന്നാൽ നല്ല പ്രതികരണം കിട്ടിയതോടെ അത് വീണ്ടും ചെയ്തു. വീട്ടുകാരും പിന്തുണ നൽകി. ഇപ്പോൾ മുഖം മറക്കാൻ വീട്ടുകാരാരും ആവശ്യപ്പെടുന്നില്ല. ജീവിതത്തിൽ വിജയിക്കാൻ കഴിഞ്ഞതെന്ന് വീട്ടുകാര്‍ ഒപ്പം ഉള്ളതുകൊണ്ടാണെന്ന് യുവതി പറയുന്നു.