ഇത് പലരും ചെയ്തിട്ടുണ്ട്, എൻറെ മൂത്രം ഞാൻ കുടിക്കുന്നതിൽ ആർക്കാണ് പ്രശ്നം; കൊല്ലം തുളസി ചോദിക്കുന്നു

താൻ സ്വന്തം മൂത്രം കുടിക്കുമെന്ന് പ്രമുഖ നടൻ കൊല്ലം തുളസി തുറന്നു പറഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു.

ഇത് പലരും ചെയ്തിട്ടുണ്ട്, എൻറെ മൂത്രം ഞാൻ കുടിക്കുന്നതിൽ ആർക്കാണ് പ്രശ്നം; കൊല്ലം തുളസി ചോദിക്കുന്നു 1

 താൻ പതിവായി മൂത്രം കുടിക്കുന്നത് കൊണ്ട് പല അസുഖങ്ങളും മാറിയിട്ടുണ്ടെന്നും ശരീരത്തിലെ പല രോഗങ്ങൾക്കുമുള്ള മരുന്നാണ് മൂത്രപാനം എന്നും തുളസി പറയുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനത്തിനെതിരെ സമൂഹമാധ്യമത്തിൽ അടക്കം വലിയ വിമർശനങ്ങൾ നേരിടേണ്ടതായി വന്നു.

ഇത് പലരും ചെയ്തിട്ടുണ്ട്, എൻറെ മൂത്രം ഞാൻ കുടിക്കുന്നതിൽ ആർക്കാണ് പ്രശ്നം; കൊല്ലം തുളസി ചോദിക്കുന്നു 2

 നിരവധി രോഗങ്ങൾക്ക് മൂത്രപാനം ഒരു ഔഷധമാണെന്നും രാവിലെ എണീക്കുമ്പോൾ ഒരു ഗ്ലാസ് മൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും ഇദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല മൂന്ന് മാസത്തിലധികം പഴക്കമുള്ള മൂത്രം താൻ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അന്ന് കൊല്ലം തുളസി പറയുകയുണ്ടായി. കൂടാതെ മൂത്രം കൊണ്ട് മുഖം കഴുകുന്നത് ചർമ്മത്തിന് നല്ലതാണെന്നും മൂത്രം തലയിൽ പുരട്ടുന്നത് ഉണർവ് പ്രധാനം ചെയ്യുമെന്നും ഇദ്ദേഹം പറയുകയുണ്ടായി. ഇത് വലിയ തോതിലുള്ള വിമർശനം ക്ഷണിച്ചു വരുത്തി.

 ഇപ്പോഴിതാ മൂത്ര ചികിത്സ നമ്മുടെ നാട്ടിൽ നടക്കാതിരിക്കാനുള്ള പ്രധാന കാരണം മെഡിക്കൽ മാഫിയാണ് എന്നാണ് കൊല്ലം തുളസിയുടെ പറയുന്നത്. തൻറെ മൂത്രം സ്വയം കുടിക്കുന്നതിൽ ആർക്കാണ് പ്രശ്നം എന്ന് ഇദ്ദേഹം ചോദിക്കുന്നു. പ്രശസ്തരായ പലരും ഇത് ചെയ്തിട്ടുണ്ട്. എന്നാൽ മൂത്രം കുടിക്കുന്ന വിവരം പലരും തുറന്നു പറഞ്ഞിട്ടില്ല എന്നാണ് കൊല്ലം തുളസി പറയുന്നത്. മൊറാർജി ദേശായി എൻ വി കൃഷ്ണവാരിയർ എന്നിവർ ഉൾപ്പെടെ നിരവധിപേർ മൂത്രം കുടിച്ചവരാണ്. സിനിമയിൽ തന്നെ പലരും ഇത്ഇപ്പോഴും ചെയ്യുന്നുണ്ട്. പക്ഷേ ഇവർക്ക് ഇത് പുറത്തു പറയാൻ മടിയാണ്. മൂത്രം കുടിച്ചതിനു ശേഷം തൻറെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.

 ഒരു ചെലവുമില്ലാത്ത ഒരു ചികിത്സാ രീതിയാണ് ഇത്. ഒരുവിധം എല്ലാ അസുഖങ്ങൾക്കും മൂത്രം പാനം ചെയ്യുന്നത് ഒരു മികച്ച മരുന്നാണ്. ശരീരത്തിന് അകത്തും പുറത്തുമുള്ള രോഗങ്ങൾക്ക് മൂത്രം ഉള്ളിൽ ചെല്ലുന്നത് ഔഷധത്തിന്റെ ഫലം ചെയ്യുമെന്നും കൊല്ലം തുളസി പറഞ്ഞു.

 ഏതായാലും വീണ്ടും മൂത്രം കുടിക്കുന്നതിലെ ഔഷധ ഗുണത്തെ കുറിച്ച് ഇദ്ദേഹം പങ്കുവെച്ച അഭിപ്രായത്തിനെതിരെ സമൂഹ മാധ്യമത്തിൽ അടക്കം വലിയ വിമർശനമാണ് നേരിടുന്നത്. തന്നെ വിമർശിക്കുന്നവർക്ക് മറുപടി നൽകുക എന്ന ഉദ്ദേശത്തിലാണ് അദ്ദേഹം മൂത്രം കുടിക്കുന്നതിന് പിന്നിലെ ആരോഗ്യകരമായ ഗുണഗണങ്ങളെ കുറിച്ച് വിശദീകരണവുമായി രംഗത്ത് വന്നത്.

Exit mobile version