കേരളത്തിൽ നിന്നും ദുബായിലേക്ക് പറന്നെത്തി ആദ്യ ഐഫോൺ സ്വന്തമാക്കി തൃശൂർകാരൻ

ലോകത്ത് ആകമാനം ഉള്ള എല്ലാ ആപ്പിൾ ആരാധകരും കാത്തിരിക്കുന്ന മാസമാണ് സെപ്റ്റംബർ. സെപ്റ്റംബർ മാസത്തിലെ രണ്ടാം പാദത്തിലാണ് എല്ലാവർഷവും മുടങ്ങാതെ ആപ്പിൾ തങ്ങളുടെ ഐഫോൺ പുറത്തിറക്കുന്നത്. ആപ്പിൾ ഇവന്റിനു ശേഷം ഫോൺ വിപണിയിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു ലോകമെമ്പാടുമുള്ള ടെക് പ്രേമികൾ. ഫോൺ ദുബായിൽ വിൽപ്പന ആരംഭിച്ചത് വെള്ളിയാഴ്ചയാണ്. (സെപ്റ്റംബർ 16) ആദ്യമായി സ്വന്തമാക്കിയതാകട്ടെ ഒരു മലയാളിയും. കേരളത്തിൽ നിന്നും ദുബായിൽ എത്തിയാണ് ഈ തൃശ്ശൂർക്കാരൻ ഐഫോൺ 14 സ്വന്തമാക്കിയത്. തൃശൂർ സ്വദേശിയായ ധീരജ് പള്ളിയിലാണ് ഐഫോൺ വാങ്ങുന്നതിന് വേണ്ടി മാത്രമായി ദുബായിലേക്ക് പറന്നത്. എല്ലാവർഷവും ഐഫോൺ പുറത്തിറങ്ങുമ്പോൾ അത് വാങ്ങുന്നതിന് വേണ്ടി ഇയാൾ ദുബായിലേക്ക് പോകാറുണ്ട്. ഇത്തവണയും അദ്ദേഹം തന്റെ പതിവ് തെറ്റിച്ചില്ല. വളരെ വർഷങ്ങളായി ഇത് തുടരുന്നതിനാൽ ആപ്പിൾ എക്സിക്യൂട്ടീവുകൾക്ക് വരെ ഇദ്ദേഹം പരിചിതനാണ്.

കേരളത്തിൽ നിന്നും ദുബായിലേക്ക് പറന്നെത്തി ആദ്യ ഐഫോൺ സ്വന്തമാക്കി തൃശൂർകാരൻ 1

 ഫോട്ടോഗ്രാഫി രംഗത്താണ് ധീരജ് പ്രവർത്തിക്കുന്നത്. ഇത്തവണത്തെ ആപ്പിൾ ഫോണും ക്യാമറ സെസെൻട്രിക് ആണെന്ന് ധീരജ് പറയുന്നു. ധീരജ് വാങ്ങിയത് ഐഫോൺ 14 പ്രോ മാക്സ് 512 ജിബി സ്റ്റോറേജ് മോഡലാണ്. പുതിയ കളർ ആയ ഡീപ്പ് പർപ്പിൾ ആണ് ധീരജ് സ്വന്തമാക്കിയത്. നോച്ചിൽ ആപ്പിൾ വരുത്തിയ മാറ്റം വളരെ ആകർഷകമാണെന്ന് ധീരജ് പറയുന്നു. ധീരജ് വാങ്ങിയ ഫോണിന് ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരം രൂപ ആയി. ഇന്ത്യയിൽ ഇതേ മോഡലിന് ഒരു ലക്ഷത്തി 69,900 രൂപയാകും. എന്ന് ധീരസ് പറഞ്ഞു.

കേരളത്തിൽ നിന്നും ദുബായിലേക്ക് പറന്നെത്തി ആദ്യ ഐഫോൺ സ്വന്തമാക്കി തൃശൂർകാരൻ 2

 ആപ്പിൾ പ്രോഡക്ടുകൾ ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭം ദുബായിൽ നിന്ന് വാങ്ങുന്നതാണ് നല്ലതെന്ന് ഇദ്ദേഹം പറയുന്നു. ഐഫോൺ 11 മുതൽ കഴിഞ്ഞ വർഷം ഇറങ്ങിയ 13 വരെ ദുബായിൽ പോയാണ് ധീരജ് വാങ്ങിയത്.

 കടുത്ത കോവിഡ് നിയന്ത്രണമുള്ളപ്പോൾ പോലും ഐഫോൺ 12 വാങ്ങാൻ ധീരജ് ദുബായിൽ പോയിട്ടുണ്ട്. ഇത്രയും പണം മുടക്കി ദുബായിൽ പോയി ഐഫോൺ വാങ്ങുന്നതും ഇന്ത്യയിൽ നിന്ന് വാങ്ങുന്നതും മുടക്ക് മുതലിന്റെ കാര്യത്തിൽ ഏകദേശം തുല്യമാണെന്ന് ധീരജ് പറയുന്നു.

Exit mobile version