പുസ്തകങ്ങളുടെ മണം അലർജി ആയതുകൊണ്ട് ഹോംവർക്ക് ചെയ്യാൻ കഴിയില്ല; ഹോംവർക്ക് ചെയ്യാതിരിക്കാൻ കൊച്ചു മിടുക്കനിട്ട പുതിയ നമ്പർ

മിക്ക കുട്ടികൾക്കും ഹോംവർക്ക് ചെയ്യാൻ വല്ലാത്ത മടിയാണ്. എല്ലാദിവസവും ഉള്ള ഗൃഹപാഠം ചെയ്യാതിരിക്കാൻ വേണ്ടി പല അടവുകളും അവർ രക്ഷിതാക്കളുടെ മുന്നിൽ പ്രയോഗിക്കാറുണ്ട്. പനി തലവേദന തുടങ്ങിയ സ്ഥിരം നമ്പറുകളാണ് ഇതിനായി ചില കൊച്ചു മിടുക്കന്മാർ ഉപയോഗപ്പെടുത്തുന്നത്. പക്ഷേ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തനാണ് ചൈനയിലെ ഈ കുട്ടി. കൺവെൻഷണൽ രീതിയിലുള്ള എല്ലാ അടവുകൾ എല്ലാം ഒഴിവാക്കി പുതിയ ഒരു ഈ 13 കാരൻ പറയുന്നത്. ഹോംവർക്ക് ചെയ്യാതിരിക്കാൻ ഈ കൊച്ചു മിടുക്കൻ കണ്ടെത്തിയിരിക്കുന്നത് ഒരു പുതിയ വഴിയാണ്. അതിനായി പുസ്തകങ്ങൾ അലർജിയാണ് എന്ന പുതിയ കാരണമാണ് ഈ വിരുതൻ പറയുന്നത്. ഹോംവർക്ക് ചെയ്താൽ തനിക്ക് അലർജി ഉണ്ടാകുമെന്ന് കരഞ്ഞ് അഭിനയിക്കുകയാണ് കക്ഷി. ഈ കുട്ടിയുടെ രസകരമായ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത് കുട്ടിയുടെ അമ്മ തന്നെയാണ്.

പുസ്തകങ്ങളുടെ മണം അലർജി ആയതുകൊണ്ട് ഹോംവർക്ക് ചെയ്യാൻ കഴിയില്ല; ഹോംവർക്ക് ചെയ്യാതിരിക്കാൻ കൊച്ചു മിടുക്കനിട്ട പുതിയ നമ്പർ 1

വളരെ വേഗം തന്നെ ഈ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറുകയും ചെയ്തു.

ഹോംവർക്ക് ചെയ്യുന്നതിനിടെ ടിഷ്യൂ പേപ്പർ കൊണ്ട് മൂക്ക് തുടക്കുമ്പോഴാണ് എന്താണ് കാരണമെന്ന് കുട്ടിയോട് അമ്മ തിരക്കിയത്. ഉടൻ തനിക്ക് അലർജിയാണ് എന്ന് കുട്ടി മറുപടി നൽകി. എന്തിൻറെ അലർജി എന്ന് അമ്മ തിരക്കിയപ്പോൾ കുട്ടി പറഞ്ഞത് പുസ്തകങ്ങളുടെ മണം തനിക്ക് അലർജിയാണ് എന്നാണ്.

 അപ്പോൾ ഹോംവർക്ക് ചെയ്തു പൂർത്തിയാക്കാൻ കഴിയുമോ എന്ന് വീണ്ടും തിരക്കുന്ന അമ്മയോട് അവൻ തന്റെ മൂക്കിലേക്ക് ടിഷ്യു ചുരുട്ടി വയ്ക്കുന്നതും പിന്നീട് തുമ്മുന്നതും പൊട്ടി കരയുന്നതും കാണാം. അത്രമാത്രം ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കാണാമെന്ന് പറയുന്നുണ്ടെങ്കിലും കുട്ടി അതിന് അനുവദിക്കുന്നില്ല.

 ഈ അലർജി മുൻപ് ഇല്ലായിരുന്നല്ലോ എന്ന് അമ്മ പറയുമ്പോൾ കുട്ടി പറയുന്നത് ഈ അസുഖത്തിന്റെ തുടക്ക സ്റ്റേജ് ആണ് ഇത് എന്നാണ്. ഏതായാലും ഹോംവർക്ക് ചെയ്യാതിരിക്കാൻ അലർജി കാരണമായി പറയുന്ന ഈ വിരുതന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്. ഇതിനോടകം നിരവധിപേർ ഇത് കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.

Exit mobile version