വിവാഹമോചനം നടക്കുന്നത് മനുഷ്യർക്കിടയിൽ മാത്രമല്ല പക്ഷികളിലും; പുതിയ കണ്ടെത്തൽ

വിവാഹമോചനം മനുഷ്യർക്കിടയിൽ വളരെ സർവസാധാരണമായി സംഭവിക്കുന്ന ഒന്നാണ്. പരസ്പരം ഒത്തു പോകാത്ത സാഹചര്യം വരുമ്പോഴാണ് മനുഷ്യർ   വിവാഹമോചനത്തിലേക്ക് കടക്കുന്നത്. എന്നാൽ മറ്റേതെങ്കിലും ജീവികൾക്കിടയിൽ ഇത്തരത്തിൽ വിവാഹമോചനം നടക്കാറുണ്ടോ എന്നത് വളരെ കാലങ്ങളായി ഗവേഷകരെ കുഴക്കുന്ന ഒരു ചോദ്യമാണ്. ഏറെ നാളത്തെ നിരീക്ഷണത്തിനും ഗവേഷണങ്ങൾക്കും ഒടുവിൽ ഇതിന് ഒരു ഉത്തരം ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷക സമൂഹം.

വിവാഹമോചനം നടക്കുന്നത് മനുഷ്യർക്കിടയിൽ മാത്രമല്ല പക്ഷികളിലും; പുതിയ കണ്ടെത്തൽ 1

 ആൽബട്രോസ് എന്ന പേരിൽ പ്രശസ്തമായ ദേശാടനപ്പക്ഷികൾക്കിടയിൽ മനുഷ്യനിൽ കാണുന്നതു പോലെ വിവാഹമോചനം നടക്കാറുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഇവർ. ഭൂമിയിൽ ഇണകളുമായി ഏറ്റവുമധികം ചേർന്നു നിൽക്കുന്ന പക്ഷി വിഭാഗമാണ് ഇവ. അതുകൊണ്ടുതന്നെ ഈ പക്ഷികളെയാണ് പഠനത്തിന് വിധേയമാക്കിയത്.

ഈ പക്ഷികളെക്കുറിച്ച്വളരെ വർഷങ്ങൾ നീണ്ട പഠനത്തിലൂടെയാണ് ഗവേഷകർ പുതിയ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ആൽബട്രോസ് പക്ഷികൾക്കിടയിലെ ധീരന്മാരായ പുരുഷന്മാർ ഇണകളെ നേടുന്നതിനും അവയെ നിലനിർത്തുന്നതിനും മികവ് പുലർത്തുന്നവയാണ്. എന്നാൽ ലജ്ജാ ശീലമുള്ള പുരുഷ ഇണകളെ അവയുടെ സ്ത്രീ ഇണകൾ ഉപേക്ഷിക്കുന്നുണ്ട് എന്ന് ഗവേഷകർ പറയുന്നു.

വിവാഹമോചനം നടക്കുന്നത് മനുഷ്യർക്കിടയിൽ മാത്രമല്ല പക്ഷികളിലും; പുതിയ കണ്ടെത്തൽ 2

 ഇന്ത്യൻ മഹാസമുദ്രത്തിലെ പൊസിഷൻ ദ്വീപിൽ വളരെ വർഷങ്ങൾ നീണ്ട പഠനത്തിൽ നിന്നുമാണ് ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗവേഷകർ കണ്ടെത്തിയത്. ഈ വിഭാഗത്തിൽ പെടുന്ന പക്ഷികൾ ജീവിതകാലം മുഴുവൻ ഇണ ചേരുന്നവയാണ്. എന്നാൽ ഇവയ്ക്കിടയിൽ ചിലപ്പോഴെങ്കിലും നിർബന്ധിത വിവാഹമോചനങ്ങൾ നടക്കാറുണ്ട്. ഇതിന് പ്രധാന കാരണം ഈ പക്ഷി സമൂഹത്തിൽ ഉള്ള സ്ത്രീ ഇണകളുടെ മരണ നിരക്കിൽ ഉള്ള വർദ്ധനവാണ്. ഇങ്ങനെ വിഭാര്യരാകുന്ന പുരുഷ ഇണകൾ മറ്റു പുരുഷനിൽ നിന്നും പെണ്ണിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇണചേരലിലെ പരാജയങ്ങൾ മൂലം പലപ്പോഴും ആൽബട്രോസ് ദമ്പതികൾ വേർപിരിയാൻ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. പലപ്പോഴും ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പ്രത്യുൽപാദനത്തിലെ ഇണയുടെ കഴിവ് കേടും വേർപിരിയലിലേക്ക് നയിക്കുന്നു. ഇണ ചേരുന്നതിനുള്ള പരാജയം സ്ത്രീ വിഭാഗത്തിൽപ്പെടുന്ന പക്ഷികൾ തങ്ങളുടെ ഇണയെ ഉപേക്ഷിച്ചു പോകാൻ കാരണമാകുന്നു. ഇത് മനുഷ്യർക്കിടയിൽ നടക്കുന്ന വിവാഹമോചനം പോലെ തന്നെ ഒരു പ്രക്രിയയാണെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ധൈര്യശാലകളും കഴിവുമുള്ള പുരുഷ പ്രജകൾ മറ്റുള്ളവരുടെ പങ്കാളികളെ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഉപേക്ഷിച്ചു പോകുന്ന സ്ത്രീയിണകൾ പുതിയ പുരുഷ ഇണകളുടെ വലയത്തിൽ വീഴുന്നു എന്ന് ഗവേഷകർ പറയുന്നു.

Exit mobile version