ഫുട്ബോൾ ഇതിഹാസമായ ഡിയാഗോ മറഡോണ വളരെ വർഷങ്ങൾക്കു മുമ്പ് സമ്മാനമായി നൽകിയ ഒരു വാച്ചിന്റെ വില അറിഞ്ഞതിൽ ഉള്ള ഞെട്ടലിലാണ് ചെറുകോട് മലക്കൽ മാമ്പൽ ഹൗസിൽ മുഹമ്മദ് റാഫിയും വീട്ടുകാരും.
റാഫിയുടെ പിതാവ് മുഹമ്മദ് ബഷീറിന്റെ സഹോദരൻ മാമ്പള്ളി യൂസഫ് ഷാർജയിലെ ഫുജൈറയിൽ ഉള്ള സ്റ്റേഡിയത്തിൽ ജോലിക്കാരനായിരുന്നു. അന്ന് അവിടെ ഫുട്ബോള്‍ പരിശീലകനായി എത്തിയ മറഡോണയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് യൂസഫ് ആയിരുന്നു. മിക്കപ്പോഴും തന്റെ രണ്ട് കൈകളിലും വാച്ച് കെട്ടിയാണ് മറഡോണ നടക്കാറുള്ളത്. യൂസഫിനോടുള്ള അടുപ്പം മൂലം തന്റെ കയ്യിലെ ഒരു വാച്ച് മറഡോണ അന്ന് യൂസഫിന് സമ്മാനമായി നൽകി. പിന്നീട് റാഫി ആവശ്യപ്പെട്ടത് അനുസരിച്ച് ആറു മാസം മുൻപാണ് യൂസഫ് ഈ വാച്ച് സഹോദരന്റെ മകനായ റാഫിക്ക് സമ്മാനമായി നൽകുന്നത്. അപ്പോഴൊന്നും ഈ വാച്ചിനെ കുറിച്ച് കൂടുതലായി ഒന്നും അവര്‍ക്ക് ആര്‍ക്കും തന്നെ അറിയില്ലായിരുന്നു.
വളരെ വർഷങ്ങൾക്കു ശേഷമാണ് ഈ സമ്മാനത്തിന്റെ വില എന്താണെന്ന് റാഫിയും കുടുംബവും അറിയുന്നത്. അറിഞ്ഞപ്പോള്‍ അവര്‍ ശരിക്കും ഞെട്ടിപ്പോയി. ഹബോൾട്ട് ക്ലാസിക് ഫ്യൂഷൻ ബ്ലാക്ക് മാജിക് എന്നാണ് ഈ മോഡലിന്റെ പേര് . ഈ വാച്ചിന്റെ ഇപ്പോഴത്തെ വില 14 ലക്ഷം രൂപ വരും. ഗൂഗിളിൽ നിന്നാണ് വാച്ചിന്റെ മോഡലും വിലയും ഇവര്‍ മനസ്സിലാക്കുന്നത്. സാമ്പത്തികമായി നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മറഡോണ നൽകിയ ഈ അപൂര്‍വ്വ സമ്മാനം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഭദ്രമായി സൂക്ഷിക്കാനാണ് റാഫിയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്.