കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്തവണ ഓണം ബമ്പറിലൂടെ തിരുവനന്തപുരം സ്വദേശിയായ ഓട്ടോ തൊഴിലാളി ആയ അനൂപിന് ലഭിച്ചത്. കഴിഞ്ഞ തവണ ഓണം ബമ്പർ അടിച്ചതും ഒരു ഓട്ടോ തൊഴിലാളിയായ ജയപാലനാണ്. ഇപ്പോഴിതാ തന്റെ പണത്തിന് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ജയപാലന്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നു.
12 കോടി രൂപ ലോട്ടറി അടിച്ച ജയപാലന് നികുതി കഴിച്ച് 7 കോടി രൂപയാണ് കിട്ടിയത്. ലോട്ടറി അടിച്ചാൽ ആദ്യത്തെ രണ്ടു വർഷം ആർക്കും അതിൽ നിന്ന് ഒരു പണവും കൊടുക്കരുത് എന്നാണ് ജയപാലിന് പുതിയ ജേതാവിന് നൽകാനുള്ള ഉപദേശം.
നമുക്ക് സ്വന്തമായി ഒരു ജീവിത സാഹചര്യമുണ്ടാക്കിയതിനു ശേഷം അതിൽ നിന്ന് വരുമാനം കിട്ടി തുടങ്ങുമ്പോൾ മാത്രമേ മറ്റുള്ളവരെ സഹായിക്കാൻ പാടുള്ളൂയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ലോട്ടറി അടിച്ചതിനു ശേഷം വീണ്ടും ആദായനികുതി സമർപ്പിച്ചപ്പോൾ ഒരു കോടി 45 ലക്ഷം രൂപ നികുതിയായി കൊടുക്കേണ്ടി വന്നു. തന്റെ കൈവശം ഉണ്ടായിരുന്ന പണം മറ്റൊരു വഴിക്ക് ചെലവഴിച്ചിരുന്നുവെങ്കിൽ ഉള്ള മുതൽ വില്‍ക്കേണ്ടി വരുമായിരുന്നു. ആദായനികുതി കൃത്യമായി അടയ്ക്കാതിരുന്നാൽ ഒരു മാസം ഒരു ലക്ഷത്തി നാൽപതിനായിരം രൂപ പിഴയും വന്നേനെ. ഓരോ മാസവും ഇത്തരത്തിൽ അധിക തുക പിഴയായി കൊടുക്കേണ്ടി വരുമായിരുന്നു. ലോട്ടറി അടിച്ച പണത്തിന് സ്ഥലം വാങ്ങിയിരുന്നെങ്കിൽ അത് വിറ്റു നികുതി അടക്കേണ്ടി വന്നേനെ. ഇതുപോലെ സർക്കാർ കൃത്യമായി നികുതി പിടിക്കുകയായിരുന്നെങ്കിൽ ഗവൺമെന്റിന്‍റെ എല്ലാ പ്രതിസന്ധിയും മാറും.
ഒന്നാം സമ്മാനം ലോട്ടറി അടിച്ചതിനു ശേഷം സഹായം ചോദിച്ചു നിരവധി പേരാണ് വിളിച്ചത്. കേരളത്തില് അങ്ങോളം ഇങ്ങോളം ഉള്ളവർ സഹായം ചോദിച്ചു വിളിച്ചു. പക്ഷേ എല്ലാവരെയും സഹായിക്കാൻ തനിക്ക് കഴിയില്ല. തന്റെ കുടുംബത്തിലുള്ളവരെയും നാട്ടിലുള്ള പാവപ്പെട്ടവരെയും മാത്രമാണ് സഹായിച്ചതെന്ന് ജയപാലൻ പറയുന്നു. ലോട്ടറി അടിച്ചതിലൂടെ ലഭിച്ച പണം എഫ്‌ഡി ആയി ഇട്ടിരിക്കുകയാണ്. അതിൽ നിന്നുമുള്ള പലിശ മ്യൂച്ചൽ ഫണ്ടിലേക്ക് നിക്ഷേപിച്ചു. കുറച്ചു പണം കൊണ്ട് സ്ഥലവും വാങ്ങി. ജയപാലൻ പറയുന്നു.