കള്ളന്മാർ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി നിർത്തി ഇട്ടിരിക്കുന്ന ഒരു വണ്ടിയിൽ നിന്നും കള്ളന്മാർ ബാറ്ററിയാണ്
അടിച്ചു മാറ്റാറുള്ളത്. എന്നാല്‍ ഇപ്പോൾ കള്ളന്മാർ നോട്ടമിട്ടിരിക്കുന്നത് വാഹനങ്ങളിലെ സൈലൻസറിലാണ്. തൃക്കാക്കര നഗരസഭയുടെ പാലിയേറ്റീവ് കെയർ വാഹനത്തിന്റെ സൈലൻസർ ഏതാനം ദിവസം മുമ്പാണ് കള്ളന്മാർ മുറിച്ച് മാറ്റി കടന്നു കളഞ്ഞത്. നഗരസഭയുടെ കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ നിർത്തി ഇട്ടിരിക്കുക ആയിരുന്ന വാഹനത്തിന്റെ സൈലൻസർ ആണ് കള്ളന്മാർ മോഷ്ടിച്ചു കടന്നു കളഞ്ഞത്.
രാവിലെ വാഹനം എടുത്തപ്പോഴാണ് സൈലൻസർ മോഷണം പോയ വിവരം അറിയുന്നത്. ഇതിന് 80,000 രൂപ വില വരും. ഇത്രനാളും നഗരസഭയുടെ ഓഫീസിൽ അടുത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ബാറ്ററികൾ ആയിരുന്നു കള്ളന്മാർ കണ്ണുവെച്ചിരുന്നെങ്കിൽ ഇപ്പോൾ സൈലൻസറിലാണ് നോട്ടമിട്ടിരിക്കുന്നത്.
ഏതായാലും വാർഡ് കൗൺസിലർ സജീന അക്ബറിന്റെ പരാതിയെ തുടർന്ന് ഈ വിഷയത്തിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കൗൺസിലർ ആരോപിക്കുന്നത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നേരെയുള്ള സംഘടിതമായ ആക്രമണമാണ് ഇതെന്നാണ്. ആരാണ് ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നു വൈകാതെ കണ്ടെത്താന്‍ കഴിയും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
അതേ സമയം ചുറ്റു മതില്‍ ഇല്ലാത്ത ആരോഗ്യ കേന്ദ്രത്തിന് മതില്‍ നിര്‍മ്മിച്ചെങ്കിലും ഇത് ആരൊക്കെയോ ചേര്‍ന്ന് പവിറ്റി പൊളിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിട്ടില്ല. ഈ ഭാഗത്ത് ശക്തമായ പോലീസ് പട്രോളിംഗ് വേണം എന്നു കൌസിലര്‍ പറഞ്ഞു. മാത്രമല്ല ചുറ്റു മതില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണം എന്നും കൌണ്‍സിലര്‍ ആവശ്യപ്പെടുന്നുണ്ട്.