സുരേഷും അനിതയും കഴിഞ്ഞ 9 വർഷമായി കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ പ്രിയ പുത്രിക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പേരിടണം എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം. ഒടുവിൽ കഴിഞ്ഞ ദിവസം ആ മോഹം പൂവണിഞ്ഞു. 2013 ലാണ് സുരേഷ് അനിത ദമ്പതികൾക്ക് ഒരു പെൺകുട്ടി ജനിക്കുന്നത്. ഇരുവരും ത്തലുങ്കാന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ തെലുങ്കാനയെ മുന്നോട്ടു നയിക്കുന്ന മുഖ്യമന്ത്രി കെ സി ആർ തന്നെ മകൾക്ക് പേരിടണമെന്നതായിരുന്നു അവരുടെ ആഗ്രഹം. പലപ്പോഴായി അവർ അതിനായി ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ കടന്നു പോയി. അവർ ത്ഥങ്ങളുടെ മകൾക്ക് ഔദ്യോഗികമായി പേരിടാതെ വളർത്തി. ആധാറിൽ ഒരു പേര് ചേർക്കണം എന്നുള്ളതുകൊണ്ട് ചിട്ടി എന്ന് താല്‍ക്കാലികമായി രേഖപ്പെടുത്തി.
ഇപ്പോൾ അവൾ പഠിക്കുന്നത് അഞ്ചാം ക്ലാസിലാണ്. ഈ രക്ഷിതാക്കളുടെ കാത്തിരിപ്പ് തെലുങ്കാന മുൻ സ്പീക്കറുമായ എസ് മധുസൂദന ചാരി അറിയാന്‍ ഇടയായി. ഉടൻതന്നെ അവർ ഈ ദമ്പതികളെയും കുട്ടിയെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിച്ചു.
മുഖ്യമന്ത്രി ദമ്പതികളെയും 9 വയസ്സുകാരി മകളെയും വളരെ സ്നേഹത്തോടെ സ്വീകരിച്ചു. അവരെ അനുഗ്രഹിച്ച് മകള്‍ക്ക് മഹതി എന്ന പേരിട്ടു. മുഖ്യമന്ത്രിയും ഭാര്യയും അവർക്ക് നിരവധി സമ്മാനങ്ങൾ നൽകി. കൂടാതെ കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും നൽകി. വളരെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം മകൾക്ക് തങ്ങളുടെ ആഗ്രഹം പോലെ തന്നെ മുഖ്യമന്ത്രി പേര് ഇട്ടത്തിലുള്ള സന്തോഷത്തിലാണ് ഈ ദമ്പതിമാർ.