സ്വയം ചിത്രീകരിച്ച  ദൃശ്യമാണ് വിദ്യാർത്ഥിനി കാമുകന് അയച്ചത്; മറ്റു പെൺകുട്ടികളുടെ ദൃശ്യം മൊബൈൽ ഫോണിൽ ഇല്ലെന്ന് പോലീസ്; പ്രചരിക്കുന്ന ആശങ്കയില്‍ കഴമ്പില്ല

ചണ്ഡീഗഡ് സർവകലാശാലയുടെ വനിതാ ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചു എന്ന കേസിൽ പോലീസ് പ്രതിയാണെന്ന് കരുതുന്ന വിദ്യാർഥിനിയിൽ നിന്നും മറ്റു പെൺകുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ്. ഈ കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥിനി ശുചുമുറിയിൽ വച്ച് സ്വയം ചിത്രീകരിച്ച ദൃശ്യങ്ങൾ മാത്രമാണ് മൊബൈൽ ഫോണിൽ ഉള്ളതെന്ന് പോലീസ് പറയുന്നു.

സ്വയം ചിത്രീകരിച്ച  ദൃശ്യമാണ് വിദ്യാർത്ഥിനി കാമുകന് അയച്ചത്; മറ്റു പെൺകുട്ടികളുടെ ദൃശ്യം മൊബൈൽ ഫോണിൽ ഇല്ലെന്ന് പോലീസ്; പ്രചരിക്കുന്ന ആശങ്കയില്‍ കഴമ്പില്ല 1

 മാത്രമല്ല മാറ്റാരുടെയും തന്നെ ദൃശ്യങ്ങൾ താൻ പകർത്തിയിട്ടില്ലെന്ന് പെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ് വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച വിവരവും.

 ഈ പെൺകുട്ടി സ്വയം ചിത്രീകരിച്ച വീഡിയോ ഷിംലയിലുള്ള കാമുകന് അയച്ചു കൊടുത്തതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.  അധികം വൈകാതെ തന്നെ പെൺകുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളൂ എന്നും പോലീസ് പറയുന്നു.

സ്വയം ചിത്രീകരിച്ച  ദൃശ്യമാണ് വിദ്യാർത്ഥിനി കാമുകന് അയച്ചത്; മറ്റു പെൺകുട്ടികളുടെ ദൃശ്യം മൊബൈൽ ഫോണിൽ ഇല്ലെന്ന് പോലീസ്; പ്രചരിക്കുന്ന ആശങ്കയില്‍ കഴമ്പില്ല 2

പെൺകുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വയം വീഡിയോ ചിത്രീകരിക്കുക ആയിരുന്നു എന്നും ഇത് കണ്ട മറ്റു കുട്ടികൾ പരിഭ്രാന്തരായതാണെന്നു സർവ്വകലാശാല അധികൃതരും പറഞ്ഞു. ആരോപണ വിധേയ ആയ പെൺകുട്ടി സ്വന്തം വീഡിയോ ചിത്രീകരിച്ചു എന്നതല്ലാതെ മറ്റേതെങ്കിലും പെൺകുട്ടിയുടെ വീഡിയോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല.

 താൻ ആരുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ചില്ല എന്ന മൊഴിയിൽ പെൺകുട്ടി ഉറച്ചു നിന്നു. പെൺകുട്ടിയെ അറസ്റ്റ് ചെയ്തു ഇലക്ട്രോണിക് എവിഡൻസ് ഉൾപ്പെടെ എല്ലാം പരിശോധിച്ചെങ്കിലും മൊഴിക്ക് വിരുദ്ധമായ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യൂണിവേഴ്സിറ്റിയില്‍ നിന്നും കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുകയാണ്.  

Exit mobile version