1993ല്‍ റിലീസ് ചെയ്ത ശ്രീനിവാസൻ ചിത്രം അലഭ്യ ലഭ്യ ശ്രീ എന്ന യോഗം ഉള്ള നായകന്റെ കഥ പറയുന്ന ചിത്രമാണ്. ഈ യോഗമുള്ള ആൾ ഒപ്പമുണ്ടെങ്കിൽ അവരെ തേടി ഭാഗ്യം എത്തും എന്നാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. അത്തരത്തിൽ ഒരാളാണ് തങ്കരാജ് എന്ന് വേണമെങ്കിൽ പറയാം. കാരണം 5 ബമ്പറുകളാണ് തങ്കരാജിന്റെ കൈകളിലൂടെ കടന്നു പോയത്.
ഇത്തവണത്തെ ഓണം ബമ്പർ നേടിയ അനൂപിന്റെ ഒപ്പം ടിക്കറ്റ് എടുക്കാതെ തന്നെ ഒരാൾ കോടീശ്വരനായി മാറി. ചിറയിൻകീഴ് സ്വദേശിയായ തങ്കരാചാണ് ആ കോടീശ്വരൻ. ഭഗവതി ലോട്ടറി ഏജൻസി എന്ന് പേരിട്ടിരിക്കുന്ന തങ്കരാജ് വഴി ഭാഗ്യം കൈമാറുന്നത് ഇത് ആദ്യമായല്ല.
ആറ്റിങ്ങലിലുള്ള ഭഗവതി ലോട്ടറി ഏജൻസിയുടെ തിരുവനന്തപുരം ബ്രാഞ്ച് വഴി വില്പന നടത്തിയ ടിക്കറ്റിലാണ് ഓണം ബംബർ അടിച്ചത്. ഇത് ആദ്യമായിട്ടല്ല തങ്കരാജിന്റെ കൈകളിലൂടെ ഭാഗ്യം കൈമാറ്റം ചെയ്യപ്പെടുന്നത്. 2015 മുതൽ തന്നെ തങ്കരാജിന്റെ കൈകളിലൂടെ ഭാഗ്യത്തിന്റെ വില്പന നടന്നിട്ടുണ്ട്.
2015ലെ ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയ ടിക്കറ്റും വില്‍പ്പന നടത്തിയത് തങ്കരാചാണ്. അന്ന് ഏജൻസി കമ്മീഷനായി 70 ലക്ഷം രൂപയും ലഭിച്ചിരുന്നു. പിന്നീട് 2016ലും തങ്കരാജിന് ബംബർ ഭാഗ്യമുണ്ടായി. ആ വർഷത്തെ സമ്മർ ബംബർ ടിക്കറ്റ് അടിച്ചത് തങ്കരാജ് വിൽപ്പന നടത്തിയ ടിക്കറ്റിനായിരുന്നു. അന്ന് 20 ലക്ഷം രൂപ കമ്മീഷൻ ലഭിച്ചു. അടുത്തവർഷവും തങ്കരാജിനെ തേടി ഭാഗ്യം എത്തി. അതും രണ്ടു പ്രാവശ്യം. വിഷു ബമ്പറും ക്രിസ്മസ് ന്യൂ ഇയർ നമ്പറും ഒന്നാം സമ്മാനം അടിച്ചത് തങ്കരാജ് വിറ്റ ടിക്കറ്റിന് ആയിരുന്നു. ആ വഴിയിലൂടെയും 40 ലക്ഷം രൂപ കമ്മീഷന്‍ ലഭിച്ചു.
ഇപ്പോൾ ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് വീണ്ടും ഭഗവതി ഏജൻസിയെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ അടിച്ച ബമ്പർ ടിക്കറ്റുകൾ എല്ലാം ഭഗവതി ഏജൻസി വഴിയുള്ള ചെറുകിട ഏജൻസുകളിലൂടെ ആണ് വിൽപ്പന നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ അന്ന് ലഭിച്ച കമ്മീഷൻ ഒക്കെ അവർക്ക് നൽകിയിരുന്നു എന്ന് തങ്കരാജ് പറയുന്നു.
ഇത്തവണത്തെ ഓണം ബമ്പറിന്റെ കമ്മീഷൻ മാത്രമാണ് തനിക്ക് ലഭിക്കുന്നത്. എല്ലാ നികുതിയും കഴിച്ച് ഒരു കോടി 52 ലക്ഷം രൂപ തങ്കരാജിന് ലഭിക്കും. ഭഗവതി ഏജൻസിക്ക് 21 ശാഖകളാണ് ഉള്ളത്. എല്ലാ ശാഖകളിലും നല്ല രീതിയിലുള്ള കച്ചവടമാണ് നടക്കുന്നത്. ബംബർ ലോട്ടറികളിൽ നിന്ന് മാത്രമല്ല വീക്കിലി ലോട്ടറികളിൽ നിന്നും 125 ഓളം ഒന്നാം സമ്മാനങ്ങളും ഭഗവതി ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.