കയ്യില്‍ ഉണ്ടായിരുന്ന മൊബൈൽ ഫോണിന്‍റെ  ചാർജറുകൾ ഉപയോഗിച്ച് പൊക്കിൾകൊടി കെട്ടി. കുട്ടിയുടെ വായിലെയും മൂക്കിലെയും കൊഴുപ്പ്  താൻ വായ ഉപയോഗിച്ച് വലിച്ചെടുത്തു; വഴിയോരത്ത് കുട്ടിക്ക് ജന്മം നല്കിയ അമ്മ പറയുന്നു

ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ റോഡരികിൽ പ്രസവിച്ച അനുഭവം അമേരിക്കയിൽ നിന്നുള്ള എമിലി വാഡെല്‍  എന്ന യുവതി കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ പങ്കു വയ്ക്കുകയുണ്ടായി. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിന്റെ സഹായത്തോടെയാണ് ഇവർ കുട്ടിക്ക് ജന്മം നൽകിയത്.

കയ്യില്‍ ഉണ്ടായിരുന്ന മൊബൈൽ ഫോണിന്‍റെ  ചാർജറുകൾ ഉപയോഗിച്ച് പൊക്കിൾകൊടി കെട്ടി. കുട്ടിയുടെ വായിലെയും മൂക്കിലെയും കൊഴുപ്പ്  താൻ വായ ഉപയോഗിച്ച് വലിച്ചെടുത്തു; വഴിയോരത്ത് കുട്ടിക്ക് ജന്മം നല്കിയ അമ്മ പറയുന്നു 1

ഇവർ തന്റെ ഭർത്താവ് സ്റ്റീഫന്‍റെ ഒപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് പ്രസവ വേദന അനുഭവപ്പെടുന്നത്. പക്ഷേ ആശുപത്രിയിൽ എത്തും മുമ്പ് തന്നെ പ്രസവിക്കാനുള്ള സാധ്യത ഉള്ളതിനാൽ വാഹനം നിർത്താൻ എമിലി പറഞ്ഞതനുസരിച്ച് വാഹനം റോഡ് സൈഡില്‍ നിര്‍ത്തി പ്രസവിക്കുക ആയിരുന്നു. ഫെയിസ് ബുക്കിലൂടെയാണ് എമിലി ഈ അനുഭവം ലോകത്തോട് വിശദീകരിച്ചത്.

കയ്യില്‍ ഉണ്ടായിരുന്ന മൊബൈൽ ഫോണിന്‍റെ  ചാർജറുകൾ ഉപയോഗിച്ച് പൊക്കിൾകൊടി കെട്ടി. കുട്ടിയുടെ വായിലെയും മൂക്കിലെയും കൊഴുപ്പ്  താൻ വായ ഉപയോഗിച്ച് വലിച്ചെടുത്തു; വഴിയോരത്ത് കുട്ടിക്ക് ജന്മം നല്കിയ അമ്മ പറയുന്നു 2

ആശുപത്രിയിലേക്കുള്ള യാതയ്ക്കിടയില്‍ അതിശക്തമായ വേദന ഉണ്ടായതോടെയാണ് വാഹനം നിർത്താൻ ഇവര്‍ ഭർത്താവിനോട് ആവശ്യപ്പെട്ടത്. കൈ കൊണ്ട് തൊട്ടു നോക്കിയപ്പോൾ കുട്ടിയുടെ തല  കയ്യിൽ തട്ടി. ഉടൻത ന്നെ വാഹനം  നിർത്തി ഭർത്താവിനോട് പുറത്തേക്കിറങ്ങാൻ പറഞ്ഞു. പിന്നീട് റോഡരികിൽ ഇറങ്ങി പരമാവധി ശക്തി ഉപയോഗിച്ച് പുറത്തേക്ക് തള്ളി. ആ റോഡരികില്‍ വച്ച്  കുഞ്ഞിനെ  പുറത്തെടുക്കുകയായിരുന്നു. ഭർത്താവാണ് കുട്ടിയെ വലിച്ചെടുത്തത്. അപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് യാതൊരു ഊഹം ഉണ്ടായിരുന്നില്ലന്നു ഈ ദമ്പതികള്‍ പറയുന്നു. അപ്പോള്‍ കൈവശം ഉണ്ടായിരുന്ന മൊബൈൽ
ഫോണിന്‍റെ  ചാർജറുകൾ ഉപയോഗിച്ച് പൊക്കിൾകൊടി ഭർത്താവ് തന്നെ കെട്ടി. കുട്ടിയുടെ വായിലെയും മൂക്കിലെയും ഉള്ള കൊഴുപ്പ്  താൻ വായ ഉപയോഗിച്ച് വലിച്ചെടുത്തു. ശരിക്കും വല്ലാതെ ബുദ്ധിമുട്ടി. പക്ഷേ എല്ലാം നല്ലതായി തന്നെ സംഭവിച്ചു. ഇപ്പോൾ കുട്ടിയും അമ്മയും ആശുപത്രിയിൽ സുഖമായി ഇരിക്കുന്നു. എമിലി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.

Exit mobile version