മകൻ അമ്മയുടെ വിവാഹ വസ്ത്രവും ധരിച്ച് സ്കൂളിൽ പോയി; പക്ഷേ ഒറ്റ കണ്ടീഷൻ മാത്രമായിരുന്നു അമ്മയ്ക്ക് ഉണ്ടായിരുന്നത്

ഏതെങ്കിലും അമ്മമാർ തങ്ങളുടെ മകനോട് അവരുടെ വിവാഹ വസ്ത്രം ധരിച്ചു കൊണ്ട് സ്കൂളിൽ പോകാൻ അനുവദിക്കുമോ. തികച്ചും ആസ്വാഭികമായ  ഈ പ്രവര്‍ത്തിക്ക് അനുവാദം കൊടുത്തിരിക്കുകയാണ് ഒരു അമ്മ. 16 കാരനായ വിദ്യാർത്ഥിയാണ് അമ്മയുടെ വിവാഹിത വസ്ത്രവും ധരിച്ചു കൊണ്ട്  സ്കൂളിൽ പോയത്. ഈ വിദ്യാർത്ഥിയുടെ സുഹൃത്തിനെ ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയതിന് സ്കൂൾ അധികൃതർ  മൂന്നു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതിലുള്ള തന്റെ പ്രതിഷേധം അറിയിക്കാനാണ്  വിദ്യാർത്ഥി അമ്മയുടെ വിവാഹ വസ്തുവും ധരിച്ച് കൊണ്ട് സ്കൂളിൽ പോയത്.

മകൻ അമ്മയുടെ വിവാഹ വസ്ത്രവും ധരിച്ച് സ്കൂളിൽ പോയി; പക്ഷേ ഒറ്റ കണ്ടീഷൻ മാത്രമായിരുന്നു അമ്മയ്ക്ക് ഉണ്ടായിരുന്നത് 1

അതേസമയം തന്റെ മകൻ ഇത്തരത്തിൽ വ്യത്യസ്തമായ വേഷങ്ങൾ ധരിച്ചു കൊണ്ട് സ്കൂളിൽ പോകാറുണ്ടെന്ന് അമ്മ പറയുന്നു. മകൻ തന്നോട് വിവാഹ വസ്ത്രം ധരിച്ചു കൊണ്ട് പൊയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ താൻ അതിന് അനുവദിച്ചു എന്ന് അമ്മ പറയുന്നു. പക്ഷേ ഒരു നിബന്ധന മാത്രമാണ് മുന്നോട്ട് വെച്ചത്. ആ വസ്ത്രം ഒരു കാരണവശാലും നശിപ്പിക്കരുത് എന്നും വൈകുന്നേരം വീട്ടിലെത്തുമ്പോഴും വസ്ത്രം തന്നു വിട്ടതുപോലെതന്നെ ഇരിക്കണമെന്നും ആയിരുന്നു അമ്മയുടെ ആവശ്യം.

സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീയാണ് ഈ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ ഭർത്താവ് മദ്യപാനിയും ഉപദ്രവകാരിയും ആയിരുന്നു. അതുകൊണ്ട് തന്നെ ഈ വിവാഹ വസ്ത്രത്തോടെ തനിക്ക് യാതൊരു തരത്തിലുള്ള ആത്മബന്ധവും ഇല്ലെന്ന് ഈ സ്ത്രീ പറയുന്നു.

അമ്മയുടെ വിവാഹ വസ്ത്രം ധരിച്ചു കൊണ്ടു പോകുന്ന മകന്റെ ചിത്രം സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെ പലരും താനൊരു മോശം മാതാവാണെന്ന അഭിപ്രായമായി രംഗത്ത് വന്നു എന്ന് സ്ത്രീ പറയുന്നു.

Exit mobile version