വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള ബാങ്കിനെതിരെ വ്യാപകമായ പ്രതിഷേധം. കൊല്ലത്താണ് സംഭവം.
വീടുപണിക്ക് വേണ്ടി അഭിരാമിയുടെ അച്ഛൻ അജിത്ത് കുമാര്‍ കേരള ബാങ്കിന്റെ പതാരം ശാഖയിൽ നിന്നും ലോൺ എടുക്കുന്നത് നാലു വർഷം മുൻപാണ്. പതിനൊന്നര ലക്ഷം രൂപയാണ് വായ്പ എടുത്തത്. എന്നാൽ കോവിട് കാലത്ത് ജോലി നഷ്ടപ്പെട്ടു. തിരിച്ചടവ് മുടങ്ങി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതരും ജില്ലാതല അധികൃതരും പോലീസുമായി എത്തി വീടിന്റെ മുന്നിൽ നോട്ടീസ് പതിച്ചത്.
അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം വീട്ടിൽ തിരികെ എത്തിയപ്പോഴാണ് അഭിരാമി ജപ്തി നോട്ടീസ് കണ്ടത്. ഇത് അവളെ വിഷമത്തിലാക്കി. ആ ബോർഡ് എടുത്തു മാറ്റാൻ അഭിരാമി അച്ഛൻ കുമാറിനോട് പറഞ്ഞു. എന്നാൽ സർക്കാർ ബോർഡ് ആയതിനാൽ പ്രശ്നമായാലോ എന്ന് അനിൽകുമാർ മകൾക്ക് മറുപടി നൽകി. എങ്കിൽ ഒരു തുണികൊണ്ട് എങ്കിലും അത് മറച്ചുവെക്കാൻ അവള്‍ അച്ഛനോട് ആവശ്യപ്പെട്ടു.
ബാങ്കിൽ പോയി പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് മകളെ അജിത് കുമാർ സമാധാനിപ്പിച്ചു. അച്ഛനും അമ്മയും ഇതേക്കുറിച്ച് സംസാരിക്കാൻ ബാങ്കിൽ പോയ സമയത്ത് അഭിരാമി മുറിയുടെ ഉള്ളിൽ കയറി കതകടച്ചു. ഒരുപാട് സമയം കഴിഞ്ഞിട്ടും മുറി തുറക്കാതിരുന്നതിൽ സംശയം തോന്നി വാതിൽ ചവിട്ടിത്തുറന്നു അകത്തു കടന്നപ്പോഴാണ് ജനൽ കമ്പിയി ചുരിദാർ ഷാളിൽ കുരുക്കി തൂങ്ങിനിൽക്കുന്ന അഭിരാമിയെ കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇതോടെ ബാങ്കിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. എന്നാല്‍ ഇപ്പോൾ നടന്നത് സിംബോളിക് പൊസിഷൻ നടപടി മാത്രമാണ് എന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.