ഇത് അത്ഭുതശിശു; ആ ദുരന്തത്തില്‍ നിന്നും നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങി വന്നത് ആരെയും അംബരപ്പിക്കും

വലിയ ദുരന്തങ്ങളിലും അപകടങ്ങളിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ ജീവിതത്തിലേക്ക് മടങ്ങി വരുന്നവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഭാഗ്യം കൊണ്ടും ആയുസ്സിന്റെ വലുപ്പം കൊണ്ടാണ് പലപ്പോഴും ഇവർ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് എന്നാണ് നമ്മൾ പറയാറുള്ളത്. അത്തരത്തില്‍ ഉള്ള ഒരു സംഭവം ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.

ഇത് അത്ഭുതശിശു; ആ ദുരന്തത്തില്‍ നിന്നും നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങി വന്നത് ആരെയും അംബരപ്പിക്കും 1

നാല് നിലയുള്ള കെട്ടിടം തകർന്നു 24 മണിക്കൂറുകൾക്കു ശേഷവും ആ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു പരിക്ക് പോലും പറ്റാതെ അവൾ ജീവിച്ചു. ഈ കുട്ടിയെ ഇപ്പോൾ അത്ഭുത ശിശു എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. ജോർദാനിൽ ഉള്ള അമ്മാനിലാണ് ഒരു വെൽഡിങ് പെട്ടെന്ന് തകർന്നു വീണത്. ഈ സമയം നാലുമാസം മാത്രം പ്രായമുള്ള പെൺകുട്ടിയെ അവളുടെ അമ്മ കെട്ടിടത്തിലുള്ള ഒരു സുഹൃത്തിനെ ഏൽപ്പിച്ച പുറത്തു പോയതായിരുന്നു. അമ്മ പോയി അധികം വൈകാതെ തന്നെ അപകടം സംഭവിച്ചു. 14 പേർ ഈ അപകടത്തിൽപ്പെട്ടു മരിച്ചു. കുട്ടിയെ നോക്കാൻ ഏൽപ്പിച്ച സുഹൃത്തും ഈ അപകടത്തിൽ പെട്ടു മരിച്ചു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇത് അത്ഭുതശിശു; ആ ദുരന്തത്തില്‍ നിന്നും നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങി വന്നത് ആരെയും അംബരപ്പിക്കും 2

ഈ അപകടം നടന്ന 30 മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർ ഈ കുട്ടിയെ വീണ്ടെടുക്കുന്നത്. അപ്പോൾ അവളുടെ ശരീരത്ത് പൊടിയും മണ്ണും പറ്റിപ്പിടിച്ചിരുന്നു. പക്ഷേ ഒരു പരിക്കും പറ്റിയിരുന്നില്ല. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഈ കുട്ടി എങ്ങനെ ഇത്രയും മണിക്കൂർ ആഹാരമില്ലാതെ അതിജീവിച്ചു എന്നതാണ് അധികൃതരെയും മറ്റുള്ളവരെയും അത്ഭുതപ്പെടുത്തുന്നത്.

തന്റെ പൊന്നോമനയുടെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആ രക്ഷിതാക്കൾ. കുട്ടിയെ രക്ഷാപ്രവർത്തകര്‍ രക്ഷപെടുത്തുന്നതിന്റെ
വീഡിയോ സമൂഹ മാധ്യമത്തിൽ ഇപ്പോൾ വയറിലാണ്.

Exit mobile version